Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.പി.എൽ:...

കെ.പി.എൽ: ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം സെമിയിൽ

text_fields
bookmark_border
കെ.പി.എൽ: ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം സെമിയിൽ
cancel
camera_alt

കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോകുലം എഫ്.സിയുടെ ലൈവാങ് ബൊഹാം ഗോൾ നേടുന്നു                  -കെ. വിശ്വജിത്ത്

കോഴിക്കോട്: കേരള പ്രീമിയർ ലീഗിലെ അവസാന ഗ്രൂപ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഗോകുലം കേരള എഫ്.സി സെമി ഫൈനലിൽ കടന്നു. അഞ്ച് കളികളിൽനിന്ന് ഏഴു പോയന്റുമായാണ് ഗോകുലം സെമിയിലെത്തിയത്.

32ാം മിനിറ്റിൽ ലൈവാങ് ബൊഹാമും 42ാം മിനിറ്റിൽ ലസ്റ്റ്ബോൺ മൗഫിനിയാങ്ങും ഗോകുലത്തിനായി ഗോൾ നേടി. കെ.പി.എല്ലിന്റെ സെമിയും ഫൈനലും വയനാട്ടിലാണ് നടക്കുക. അഞ്ച് വീതം മത്സരങ്ങളിൽനിന്ന് 11 പോയന്റുമായി വയനാട് യുനൈറ്റഡ് എഫ്.സിയും 10 പോയന്റുമായി കേരള പൊലീസും ഏഴു വീതം പോയന്റുമായി ഗോകുലം കേരള എഫ്.സിയും കേരള യുനൈറ്റഡ് എഫ്.സിയും സെമിയിൽ കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPLgokulam fc
News Summary - KPL: Gokulam defeated Blasters in the semi-finals
Next Story