കുവൈത്ത് ഫയർഫോഴ്സ്, മാരിടൈം ഫോഴ്സ് ഖത്തറിലേക്ക്
text_fieldsകുവൈത്ത് സിറ്റി: ഖത്തർ ലോകകപ്പ് സുരക്ഷ ഉറപ്പാക്കുന്നതിന് കുവൈത്ത് ഫയർഫോഴ്‌സും (കെ.എഫ്.എഫ്), മാരിടൈം റെസ്‌ക്യൂ ഡിവിഷനും. ഇതിനായി ഇവയുടെ ഒരു സംഘം ഖത്തറിലേക്ക് പുറപ്പെട്ടു. ഏൽപിച്ച ദൗത്യത്തിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും ഖത്തറുമായി സഹകരിച്ച് കുവൈത്തിനെ പ്രതിനിധാനം ചെയ്യാനും സംഘത്തെ ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അസ്സബാഹ് അറിയിച്ചതായി കെ.എഫ്.എഫ് പ്രസ്താവനയിൽ പറഞ്ഞു.
ലോകകപ്പ് സുരക്ഷിതമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കാനും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനും ആഭ്യന്തര മന്ത്രി ഉണർത്തി. ജനറൽ ഫയർ ബ്രിഗേഡ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മെക്രാദ് സംഘത്തെ യാത്രയാക്കി.
ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് സുരക്ഷ ഒരുക്കാൻ കുവൈത്ത് സ്‌പെഷൽ ഫോഴ്‌സ് നേരത്തെ ഖത്തറിൽ എത്തിയിട്ടുണ്ട്. ഖത്തർ സുരക്ഷ സേനയുടെ സഹായികളായി കുവൈത്തിൽനിന്നുള്ള പ്രത്യേക സേന പ്രവർത്തിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.