റയലിൽ രാജകുമാരൻ അവതരിച്ചു; മഡ്രിഡിന് ആവേശമായി എംബാപ്പെയുടെ ‘പട്ടാഭിഷേകം
text_fieldsഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ ഔദ്യോഗികമായി അവതരിപ്പിച്ച് റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യുവിൽ തടിച്ചു കൂടിയ 80,000ത്തോളം വരുന്ന കാണികൾക്ക് മുന്നിലാണ് ഒമ്പതാം നമ്പർ ജേഴ്സിയിൽ റയൽ മാഡ്രിഡ് എംബാപ്പെയെ അവതരിപ്പിച്ചത്.
ദീർഘകാലമായുള്ള തന്റെ ആഗ്രഹമായിരുന്നു റയലിൽ കളിക്കുകയെന്നത്, അത് യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്ന് എംബാപ്പെ പറഞ്ഞു. തനിക്ക് സാധ്യമാവുന്നതെല്ലാം ക്ലബിന് വേണ്ടി ചെയ്യും. അതിശയകരമായ പിന്തുണ നൽകിയ കാണികൾക്കും എംബാപ്പെ നന്ദി പറഞ്ഞു. റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ സാന്നിധ്യത്തിലായിരുന്നു എംബാപ്പെയുടെ ക്ലബിലേക്കുള്ള രാജകീയ പ്രവേശനം. പെരസും എംബാപ്പെയും ചേർന്ന് വേദിയിൽ വെച്ച് തന്നെ താരത്തിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു.
2017 മുതൽ പി.എസ്.ജിയിൽ കളിക്കുന്ന എംബാപ്പെ ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ്. ഏഴു വർഷത്തിനിടെ 308 മത്സരങ്ങളിൽനിന്ന് 256 ഗോളുകളാണ് താരം നേടിയത്. ബൊറൂസിയ ഡോർട്ടുമുണ്ടിനെ തറപറ്റിച്ച് 15ാം ചാമ്പ്യൻസ് ലീഗ് കിരീടം ഷോക്കേസിലെത്തിച്ചതിന് പിന്നാലെയാണ് എംബാപ്പെയെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.