ക്ലബിനൊപ്പം പരിശീലനം പുനരാരംഭിച്ച് എംബാപ്പെ
text_fieldsഉസ്മാനെ ഡെംബലെക്കൊപ്പം ടീം സ്റ്റാൻഡിലിരുന്ന് പി.എസ്.ജി-ലോറിയന്റ് മത്സരം കാണുന്ന കിലിയൻ എംബാപ്പെ
പാരിസ്: ലീഗ് വൺ പുതിയ സീസണിലെ ആദ്യ കളിയിൽനിന്ന് മാറ്റിനിർത്തിയ സൂപ്പർ താരം കിലിയൻ എംബാപ്പെ ഞായറാഴ്ച പി.എസ്.ജിക്കൊപ്പം പരിശീലനത്തിൽ തിരിച്ചെത്തി. ക്ലബും താരവും തമ്മിലെ ക്രിയാത്മക ചർച്ചകൾക്കു ശേഷമാണ് പരിശീലനം പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.
ക്ലബുമായുള്ള 2024ൽ അവസാനിക്കുന്ന കരാർ പുതുക്കാൻ എംബാപ്പെ വിസമ്മതിച്ചതോടെയാണ് തർക്കം ഉടലെടുക്കുന്നത്. കരാർ ബാക്കിയുള്ളത് പൂർത്തിയാക്കി അടുത്ത നീക്കം നടത്താനാണ് താരം ലക്ഷ്യമിടുന്നത്. എന്നാൽ, പോകുന്നെങ്കിൽ സീസൺ അവസാനിക്കുംമുമ്പ് വിടണമെന്ന് പി.എസ്.ജിയും പറയുന്നു. തർക്കം തുടർന്നതോടെയാണ് ആദ്യ കളിയിൽ അവസരം നൽകാതിരുന്നത്. നേരത്തേ, ടീമിന്റെ പ്രീ സീസൺ മത്സരങ്ങളിലൊന്നും എംബാപ്പെയെ ഉൾപ്പെടുത്തിയിരുന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.