മെസ്സിയില്ല, നെയ്മറും; ഫ്രഞ്ച് ലീഗിൽ പി.എസ്.ജി ജയിച്ചത് 87ാം മിനിറ്റിൽ
text_fieldsപാരിസ്: സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും ഇല്ലാതെ ഫ്രഞ്ച് ലീഗ് പോരാട്ടത്തിനിറങ്ങിയ പി.എസ്.ജി ജയിച്ചത് 87ാം മിനിറ്റിൽ. ലീഗ് വണ്ണിലെ പത്താം മത്സരത്തിൽ ആൻഗേഴ്സിനെതിരെ 2-1നായിരുന്നു പി.എസ്.ജിയുടെ ജയം. ലാറ്റിനമേരിക്കൻ താരങ്ങളിൽ മിക്കവരും ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിലായതോടെയാണ് മെസ്സിയും നെയ്മറും അടങ്ങുന്ന വമ്പൻ താരങ്ങളില്ലാതിരുന്നത്.
7️⃣🔥#PSGSCO pic.twitter.com/BOB48MGrT6
— Paris Saint-Germain (@PSG_English) October 15, 2021
ലഭ്യമായ കളിക്കാരെ ഇറക്കി ആൻഗേഴ്സിനെതിരെ പി.എസ്.ജി കോച്ച് മൗറീസിയോ പൊച്ചെട്ടിനോ ടീമിനെ കളത്തിലിറക്കിയെങ്കിലും പ്രതീക്ഷിച്ചപോലെയായിരുന്നില്ല കാര്യങ്ങൾ. പി.എസ്.ജിയുടെ ആക്രമണത്തിനൊത്ത മത്സരം കാഴ്ചവെച്ച എതിരാളികൾ പലതവണ മുൻ ചാമ്പ്യന്മാരെ വിറപ്പിച്ചു. ഒടുവിൽ 36ാം മിനിറ്റിൽ പി.എസ്.ജിയുടെ വലയിൽ പന്തുമെത്തിച്ചു. ആഞ്ചലോ ഫൽജീനിയാണ് ആതിഥേയരെ ഞെട്ടിച്ചത്. തിരിച്ചടിക്കാൻ പി.എസ്.ജി നന്നായി പാടുപെട്ടു.
⚽🇵🇹 pic.twitter.com/8ZmBjFL4St
— Paris Saint-Germain (@PSG_English) October 15, 2021
രണ്ടാം പകുതി ഡാനിലോ പെരീറ (69) ഗോൾ നേടി പി.എസ്.ജിയെ ഒപ്പമെത്തിച്ചു. എങ്കിലും വിജയ ഗോളിനായി കാത്തിരിപ്പു നീണ്ടു. ഒടുവിൽ വാറിന്‍റെ സഹായത്തിൽ ലഭിച്ച പെനാൽറ്റിയാണ് കരുത്തരെ വിജയത്തിലെത്തിച്ചത്. മൗറോ ഇക്കാർഡിയെ വീഴ്ത്തിയതിന് 85ാം മിനിറ്റിൽ റഫറി പെനാൽറ്റി പോയന്‍റിലേക്ക് വിസിലൂതിയെങ്കിലും വാർ വിലങ്ങുതടിയായി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ പിയറിക് ചാപ്പെല്ലെയുടെ കൈയിൽ പന്തു കൊണ്ടതിന് റഫറി പെനാൽറ്റി അനുവദിച്ചു.
👊 YES ! @KMbappe #PSGSCO
pic.twitter.com/kT27znhzsr
— Paris Saint-Germain (@PSG_English) October 15, 2021
കിക്കെടുത്ത കെയ്ലിയൻ എംബാപ്പെ ഗോൾ നേടുകയും ചെയ്തു. നാലു മത്സരങ്ങൾക്കൊടുവിലാണ് എംബാപ്പെ പി.എസ്.ജിക്കായി ഗോൾ നേടുന്നത്.
69' GOOOOOOOAL! 1-1@iamDaniloP levels the game! #PSGSCO pic.twitter.com/PiJSxWVc16
— Paris Saint-Germain (@PSG_English) October 15, 2021
പത്തു മത്സരങ്ങളിൽ ഇതോടെ പി.എസ്.ജിക്ക് 27 പോയന്‍റായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.