എംബാപ്പെയുമായുള്ള കരാർ ഫുട്ബാളിന് അപമാനമെന്ന് ലാ ലിഗ പ്രസിഡന്‍റ് ഹാവിയർ ടെബാസ്
text_fieldsകൈലിയൻ എംബാപ്പെയുമായുള്ള പാരീസ് സെന്റ് ജർമ്മന്റെ കരാർ ഫുട്ബാളിന് അപമാനമെന്ന് ലാലിഗ പ്രസിഡന്‍റ് ഹാവിയർ ടെബാസ് ട്വീറ്റ് ചെയ്തു. എംബാപ്പെ റയൽ മാഡ്രിഡിന്‍റെ ഓഫർ നിരസിച്ചതിന് തൊട്ട് പിന്നാലെയാണ് ടെബാസിന്‍റെ പരാമർശം.
"വലിയ തുക മുടക്കി എംബാപ്പെയുടെ കരാർ പുതുക്കി എന്താണ് പി.എസ്.ജി ചെയ്യുന്നത്‍? 700 മില്ല്യൻ യൂറോയുടെ നഷ്ടം സഹിച്ച് 600 മില്ല്യൻ യൂറോ വേതനവും നൽകി താരത്തെ നില നിർത്തുന്നത് ഫുട്ബാളിന് അപമാനമാണ്. പി.എസ്.ജി പ്രസിന്‍റ് നാസർ അൽ-ഖെലൈഫി സൂപ്പർ ലീഗ് പോലെ അപകടകരമാണ്." -ടെബാസ് ട്വീറ്റ് ചെയ്തു.
അതേസമയം 23കാരനായ ലോകകപ്പ് ജേതാവ് ഫ്രഞ്ച് ചാമ്പ്യൻമാർക്കൊപ്പം മൂന്ന് വർഷം കൂടി തുടരാൻ തീരുമാനിക്കുകയായിരുന്നു. തന്‍റെ നഗരമായ പാരീസിൽ തുടരുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നായിരുന്നു എംബാപ്പെയുടെ പ്രതികരണം.
പി.എസ.ജിക്കെതിരെ യൂറോപ്യൻ ഗവേണിംഗ് ബോഡിയായ യുവേഫയ്ക്കും യൂറോപ്യൻ യൂണിയനും പരാതി നൽകുമെന്ന് ലാ ലിഗ പറഞ്ഞു. ഇത്തരത്തിലുള്ള കരാർ യൂറോപ്യൻ ഫുട്‌ബാളിന്റെ സാമ്പത്തിക സുസ്ഥിരതയെ നശിപ്പിക്കുമെന്നും ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ അപകടത്തിലാക്കുമെന്നും ലാ ലിഗ പറഞ്ഞു. യൂറോപ്യൻ മത്സരങ്ങളുടെ മാത്രമല്ല ആഭ്യന്തര ലീഗുകളുടെയും കായിക സമഗ്രതയെ ഇത് അപകടപ്പെടുത്തുന്നുവെന്ന് തെളിയിക്കാൻ ലാ ലിഗ ആഗ്രഹിക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം എംബാപ്പെ ഇല്ലാതെ റയൽ മാഡ്രിഡ് 13 ചാമ്പ്യൻസ് ലീഗുകൾ നേടിയിട്ടുണ്ടെന്നും താരത്തെ നഷ്ടപ്പെടുത്തില്ലെന്നുമാണ് റയൽ മാഡ്രിഡ് സപ്പോർട്ടേഴ്‌സ് അസോസിയേഷനുകളുടെ പ്രസിഡന്റ് ലൂയിസ് കാസെറസ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.