Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗ കിരീടം:...

ലാ ലിഗ കിരീടം: മഡ്രിഡിൽ റയലിന്റെ ആഘോഷം

text_fields
bookmark_border
ലാ ലിഗ കിരീടം: മഡ്രിഡിൽ റയലിന്റെ ആഘോഷം
cancel
camera_alt

സ്പാ​നി​ഷ് ലാ ​ലി​ഗ കി​രീ​ട​നേ​ട്ടം മ​ഡ്രി​ഡി​ലെ സി​ബി​ലെ​സ് സ്ക്വ​യ​റി​ൽ ആ​രാ​ധ​ക​ർ​ക്കൊ​പ്പം

ആ​ഘോ​ഷി​ക്കു​ന്ന റ​യ​ൽ മ​ഡ്രി​ഡ് താ​ര​ങ്ങ​ൾ

മഡ്രിഡ്: നാലു റൗണ്ട് കളികൾ ഒരാഴ്ച മുമ്പ് ശേഷിക്കെ സ്പാനിഷ് ലാ ലിഗ കിരീടധാരണം പൂർത്തിയാക്കിയ ആവേശത്തിൽ റയൽ മഡ്രിഡ്. ആഘോഷം കൊഴുപ്പിച്ച് തലസ്ഥാന നഗരത്തിൽ ആരാധകർ എത്തിയപ്പോൾ സർക്കാർ ഉദ്യോഗസ്ഥരടക്കം ഇതിന്റെ ഭാഗമായി. ‘ചാമ്പ്യൻസ് 36’ എന്നെഴുതി അലങ്കരിച്ച ബസിന് മുകളിലിരുന്ന താരങ്ങൾ റോഡരികിൽ തടിച്ചുകൂടിയ ആയിരങ്ങളെ അഭിവാദ്യം ചെയ്തു. താഴെയിറങ്ങി കിരീടവുമായി ആരാധകർക്കൊപ്പം ഫോട്ടോക്കും പോസ് ചെയ്തു.

ക്ലബിന്റെ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ലാ ലിഗ ട്രോഫി ടീമിന് സമ്മാനിച്ചു. ഒരാഴ്ച മുമ്പാണ് ടീം ലാ ലിഗയിൽ 36ാം കിരീടം പിടിച്ചത്. എന്നാൽ, ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദം ബാക്കിനിൽക്കുന്നതിനാൽ ആഘോഷം നീട്ടിവെക്കുകയായിരുന്നു. സാന്റിയാഗോ ബെർണബ്യൂവിൽ ബയേൺ മ്യൂണിക്കിനെതിരെ അതും ജയിച്ച് ചാമ്പ്യൻസ് ലീഗ് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തവർ കഴിഞ്ഞ ദിവസം ഗ്രനഡക്കെതിരായ മത്സരം എതിരില്ലാത്ത നാലു ഗോളിന് ജയിച്ചിരുന്നു. തോൽവിക്കു പിന്നാലെ ഗ്രനഡ ലാ ലിഗയിൽ തരംതാഴ്ത്തപ്പെടുന്ന ക്ലബായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridLa Liga
News Summary - La Liga title: Real celebration in Madrid
Next Story