ലാലെങ്മാവിയ; ദ ക്യാപ്റ്റൻ കിഡ്!
text_fieldsകാറ്റും കോളും നിറഞ്ഞ കടലിൽ കൊള്ളക്കാരെൻറ കൗശലക്കണ്ണുകളോടെ വിഹരിച്ച സ്കോട്ടിഷ് കപ്പിത്താൻ 'ക്യാപ്റ്റൻ കിഡി'നെക്കുറിച്ച് നമ്മൾ കേട്ടിരിക്കും. എന്നാൽ, ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞദിവസം ഗോവൻതീരത്ത് ഹൈലാൻഡേഴ്സ് നങ്കൂരമിടുേമ്പാൾ മറ്റൊരു 'ക്യാപ്റ്റൻ കിഡ്' ആയിരുന്നു അമരത്ത്. 20കാരനായ ലാലെങ്മാവിയ എന്ന അപൂയ. െഎ.എസ്.എല്ലിെൻറ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ!
എഫ്.സി ഗോവക്കെതിരായ മത്സരത്തിൽ ഫേേട്ടാർഡ സ്റ്റേഡിയത്തിൽ അപൂയ ക്യാപ്റ്റെൻറ ആം ബാൻഡണിഞ്ഞെത്തിയതു കണ്ട് കമേൻററ്റർമാർ അത്ഭുതം കൂറിയിരുന്നു. ഒാരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ നോർത്ത് ഇൗസ്റ്റിെൻറ മധ്യനിരയിൽ കളിമെനഞ്ഞ അപൂയ ഹീറോ ഒാഫ് ദ മാച്ച് പുരസ്കാരംകൂടി നേടിയതോടെ കോച്ച് അടക്കം എല്ലാവരും വാഴ്ത്തുവാക്കുകൾകൊണ്ട് മൂടി. െഎ.എസ്.എല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ പരിശീലകനും നോർത്ത് ഇൗസ്റ്റിലാണ്. സ്പെയിൻകാരനായ ഹെഡ് കോച്ച് ജെറാർഡ് നുസിന് 35 വയസ്സ് മാത്രമാണ് പ്രായം.
അപൂയയിൽ പൂർണ വിശ്വാസമുള്ളതുകൊണ്ടാണ് ക്യാപ്റ്റെൻറ ചുമതല ഏൽപിച്ചതെന്നും ൈവകാതെ അപൂയയെ നിങ്ങൾക്ക് ദേശീയ ടീം കുപ്പായത്തിൽ കാണാമെന്നും കോച്ച് ജെറാർഡ് പറയുന്നു. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി ബൂട്ടണിഞ്ഞ താരം അണ്ടർ 19 ടീമിലും അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.