Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സി കരാർ​ 4900 കോടിക്ക്​; കരാർ പുറത്തുവിട്ട പത്രത്തിനെതിരെ നിയമനടപടിയുമായി ബാഴ്​സ
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സി കരാർ​ 4900...

മെസ്സി കരാർ​ 4900 കോടിക്ക്​; കരാർ പുറത്തുവിട്ട പത്രത്തിനെതിരെ നിയമനടപടിയുമായി ബാഴ്​സ

text_fields
bookmark_border


ബാഴ്​സലോണ: ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സൂപർ താരം ലയണൽ മെസ്സിയെ നിലനിർത്താൻ ​എത്ര നൽകാനും തയാറുള്ള ബാഴ്​സ​േലാണ കരാറിലൊപ്പുവെച്ച തുകയുടെ കണക്ക്​ പുറത്തുവിട്ട സ്​പാനിഷ്​ പത്രം എൽമുണ്ടോ കുടുങ്ങിയേക്കും. നാലു വർഷമായി 67.4 ​കോടി ഡോളർ എന്ന എക്കാലത്തെയും റെക്കോഡ്​ തുക നൽകിയാണ്​ അർജൻറീന ക്യാപ്​റ്റനെ ക്ലബ്​ നിലനിർത്തുന്നതെന്ന്​ കഴിഞ്ഞ ദിവസം പത്രം റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇരു ടീമുകളും തമ്മിലെ പരസ്​പര ധാരണ പ്രകാരമുള്ള കരാർ​ സ്വകാര്യ രേഖയാണെന്നും പുറത്തുവിടാവതല്ലെന്നും​ പറഞ്ഞാണ്​ ക്ലബ്​ നിയമ നടപടിക്ക്​ ഒരുങ്ങുന്നത്​.

2017ൽ ക്ലബുമായി ഒപ്പുവെച്ച കരാർ ഫുട്​ബാൾ ചരിത്രത്തിലെ ഏറ്റവും ഉയർന്നതാണെന്ന്​ എൽ മുണ്ടോ റിപ്പോർട്ട്​ പറയുന്നു. തുക വല്ലാതെ കൂടിപ്പോയത്​ ബാഴ്​സലോണയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായും സൂചിപ്പിക്കുന്നു.

കരാർ ഇൗ വർഷം ജൂൺ 30ന്​ അവസാനിക്കു​ം. ഫുട്​ബാളി​െൻറ മാത്രമല്ല, കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കരാർ തുകയായാണ്​ കണക്കാക്കപ്പെടുന്നത്​. തുകയുടെ പകുതിയോളം സ്​പാനിഷ്​ സർക്കാറിന്​ നികുതിയായി ഒടുക്കണം.

റിപ്പോർട്ട്​ ബാഴ്​സ മാനേജ്​മെൻറ്​ നിഷേധിച്ചിട്ടില്ല. എന്നാൽ, ഇത്രയും കാലം സ്വകാര്യമായി സൂക്ഷിക്കപ്പെട്ട കരാർ വിവരങ്ങൾ ചോർന്നതിലെ സമ്മർദമാകാം നിയമനടപടികളിലേക്ക്​ നീങ്ങാൻ ഇടയാക്കിയതെന്നാണ്​ സൂചന. മെസ്സിയും നിയമനടപടിക്ക്​ ഒരുങ്ങുന്നതായി സൂചനയുണ്ട്​.

റ​ിപ്പോർട്ട്​ പ്രകാരം 2017ൽ കരാറിലൊപ്പുവെക്കുക വഴി മാത്രം 14 കോടി ഡോളറാണ്​ മെസ്സി നേടിയത്​. ചാമ്പ്യൻസ്​ ലീഗിൽ കളിച്ചാൽ ബോണസ്​ തുക മാത്രം 43 ലക്ഷം ഡോളർ വരും. ലാ ലിഗ നേടിയാൽ ബോണസ്​ തുക 29 ലക്ഷം​ ഡോളറും.

2000ൽ ബാഴ്​സയുടെ ഭാഗമായ മെസ്സി 2004ലാണ്​ ക്ലബ്​ ജഴ്​സിയിൽ അരങ്ങേറുന്നത്​. 650 ഗോളുകളും 280 അസിസ്​റ്റും സന്തമാക്കിയ താരം ഇതുവരെയായി 755 കളികളിലാണ്​ ബൂട്ടുകെട്ടിയത്​.

മെസ്സിക്കൊപ്പം ഇതുവരെ 30 ട്രോഫികളും ബാഴ്​സ സ്വന്തമാക്കിയിട്ടുണ്ട്​. അടുത്തിടെ പുറംകളികൾ ശക്​തമായ ടീമിൽ തുടരാനില്ലെന്ന്​ മെസ്സി നിലപാട്​ എടുത്തിരുന്നുവെങ്കിലും അവസാന നിമിഷം പിൻമാറുകയായിരുന്നു. ആറുമാസത്തിനിടെ കരാർ അവസാനിക്കുന്നതോടെ ഇനിയും തുടരണോ വേണ്ടയോ എന്ന്​ താരം തീരുമാനിക്കും. കഴിഞ്ഞ ആഗസ്​റ്റിലാണ്​ ബാഴ്​സ വിടുന്നുവെന്ന അഭ്യൂഹം ശക്​തമായത്​. എന്നാൽ, കോടതി നടപടികൾ വരുമെന്നതിനാൽ പിന്നീട്​ പിൻവാങ്ങി.

യുവൻറസ്​ നിരക്കൊപ്പം ചേർന്ന ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെതും സമാനതകൾ കുറവുള്ള വലിയ തുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi$674 millionSpanish newspaperFC Barcelona
News Summary - LaLiga: Barcelona to sue Spanish newspaper over claims Lionel Messi contract is worth $674 million
Next Story