Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാലിഗയിൽ ഇന്ന്​ ...

ലാലിഗയിൽ ഇന്ന്​ സൂപ്പർ ക്ലാസിക്​ പോരാട്ടം

text_fields
bookmark_border
ലാലിഗയിൽ ഇന്ന്​  സൂപ്പർ ക്ലാസിക്​ പോരാട്ടം
cancel

ബാഴ്​സലോണ: സീസണി​െല ആദ്യ 'എൽക്ലാസികോ' പോരാട്ടത്തിന്​ ഇന്ന്​ വിസിൽ മുഴങ്ങുന്നു. നൂകാംപി​ലെ പകൽവെളിച്ചത്തിൽ ബാഴ്​സലോണ-റയൽ മഡ്രിഡ്​ സൂപ്പർ ക്ലാസികോയുടെ കിക്കോഫ്​. ലീഗ്​ പോരാട്ടങ്ങൾക്ക്​ ചൂടുപിടിക്കുംമു​േമ്പയാണ്​ മഹാപോരാട്ടത്തിന്​ മൈതാനമൊരുങ്ങുന്നത്​.

കോവിഡ്​ വ്യാപനം ശീലങ്ങളെല്ലാം തെറ്റിച്ചതി​െൻറ അലയൊലികൾ എൽക്ലാസികോയിലുമുണ്ട്​. ഗാലറിയിലും പുറത്തും ആവേശത്തിരമാലകളുയർത്തുന്ന അങ്കം മുറുകു​േമ്പാൾ നിശ്ശബ്​ദമായിരിക്കും ന്യൂകാംപി​െൻറ ഇരിപ്പിടങ്ങൾ. അത്​ മുന്നി​ൽകണ്ടാണ്​, ലോകമെങ്ങമുള്ള ടി.വി വിപണി ലക്ഷ്യമിട്ട്​ മത്സരം പകൽവെളിച്ചത്തിലേക്കു​ മാറ്റിയത്​. ഇന്ത്യൻസമയം രാത്രി 7.30നാണ്​ മത്സരം.

​േതാറ്റ്​ വരുന്നവർ

സ്​പാനിഷ്​ ലാ ലിഗയിൽ അവസാന കളിയിൽ തോറ്റാണ്​ റയലും ബാഴ്​സലോണയും വരുന്നത്​. അതാവ​െട്ട ഇത്തിരിക്കുഞ്ഞമാർക്കെതിരെയും. ബാഴ്​സലോണയെ ഗെറ്റാ​െഫ 1-0ത്തിന്​ വീഴ്​ത്തിയപ്പോൾ, റയലിനെ സ്​ഥാന​ക്കയറ്റം നേടിയെത്തിയ കാഡിസാണ്​ അട്ടിമറിച്ചത്​ (1-0). എന്നാൽ, ചാമ്പ്യൻസ്​ ലീഗിൽ ബാഴ്​സലോണ അഞ്ചു​ ഗോൾ ജയവുമായി ഉൗർജം വീണ്ടെടുത്തു. ഹ​ംഗേറിയൻ ക്ലബ്​ ഫെറൻവാറോസിക്കെതിരായിരുന്നു ജയം. അതേസമയം, റയലിന്​ ചാമ്പ്യൻസ്​ ലീഗിലും അടിതെറ്റി. ഷാക്​തർ ഡൊണസ്​ക്​ 3-2ന്​ അട്ടിമറിച്ചതോടെ വാടിക്കരിഞ്ഞാണ്​ റയലി​െൻറ വരവ്​.

കൂമാ​ൻ ടെസ്​റ്റ്​

ലയണൽ മെസ്സിയുടെ ക്ലബ്​ വിടൽ വിവാദമെല്ലാം കെട്ടടങ്ങി പുതിയ കോച്ച്​ റൊണാൾഡ്​ കൂമാനു കീഴിൽ ബാഴ്​സലോണ ഒന്നാണിപ്പോൾ. മെസ്സി, ഫിലിപ്​ കുടീന്യോ, ജെറാഡ്​ പിക്വെ, ബുസ്​ക്വറ്റ്​സ്​, സെർജി റോബർ​ട്ടോ എന്നീ പരിചയസമ്പന്നർക്കൊപ്പം അൻസു ഫാതി, ഫെറങ്കി ഡിയോങ്​ എന്നീ യുവതാരങ്ങൾ ​െപ്ലയിങ്​ ഇലവനിൽതന്നെയിറങ്ങുന്നു. പെഡ്രി, ട്രിൻകാവോ തുടങ്ങിയ യുവരക്തങ്ങൾകൊണ്ട്​ റിസർവ്​ ബെഞ്ചും സമ്പന്നം. നിലവിൽ നാലു​ കളിയിൽ രണ്ടു​ ജയവുമായി ഒമ്പതാം സ്​ഥാനത്തുള്ള പോയൻറ്​ പട്ടികയിൽ മുൻനിരയിലേക്കു​ കുതിക്കാനുള്ള വഴിയാണ്​ എൽക്ലാസികോ. ഗ്രീസ്​മാ​െൻറ ഫോമില്ലായ്​മ മാത്രമാണ്​ കോച്ചിന്​ തലവേദനയാവുന്നത്​. പുതിയ പരിക്കി​െൻറ വെല്ലുവിളിയൊന്നുമില്ലെന്നത്​ ആശ്വാസം.

സിദാന്​ സമ്മർദം

അഞ്ചു​ കളിയിൽ മൂന്നു​ ജയവുമായി മൂന്നാം സ്​ഥാനത്താണ്​ ചാമ്പ്യൻ റയൽ. പക്ഷേ, കളിക്കളത്തിൽ ചുവടുകൾ പിഴക്കുന്നുവെന്നതാണ്​ പുതിയ വാർത്തകൾ. കാഡിസിനും ഷാക്​തറിനുമെതിരായ തോൽവികൾ പ്രതിരോധത്തിലെയും മുന്നേറ്റത്തിലെയും കെട്ടുപൊട്ടിയതി​െൻറ സൂചനകളാണ്​. തുടർതോൽവികളുടെ നാണക്കേട്​ എൽക്ലാസികോ ജയിച്ചാൽ മാറ്റാമെന്നതിനാൽ കോച്ച്​ സിദാനും ഇത്​ സമ്മർദപോരാട്ടമാണ്​.

ഹസാഡ്​, ഡാനി കാർവയാൽ, മാർട്ടിൻ ​ഒഡെഗാഡ്​ എന്നിവർ പരിക്കുകാരണം ഇതിനകം ടീമിനു​ പുറത്തായി. കാഡിസിനെതിരായ മത്സരത്തിനിടെ കാൽമുട്ടിൽ പരിക്കേറ്റുപുറത്തായ സെർജിയോ റാമോസ്​ ഫിറ്റ്​നസ്​ വീണ്ടെടുത്ത്​, വ്യാഴാഴ്​ച പരിശീലനത്തിനിറങ്ങിയതാണ്​ റയൽ ക്യാമ്പിലെ ശുഭവാർത്ത. ഇന്ന്​ റാമോസ്​ കളിക്കുമെന്ന്​ കോച്ച്​ സിദാനും സൂചന നൽകുന്നു. വിനീഷ്യസ്​ ജൂനിയർ, ടോണി ക്രൂസ്​, ബെൻസേമ എന്നിവർ സ്​റ്റാർട്ടിങ്​ ലൈനപ്പിൽ തിരികെയെത്തും. ഷാക്​തറിനെതിരെ 3-0ത്തിന്​ ടീം പിന്നിൽനിന്നശേഷം കളത്തിലിറങ്ങി ആദ്യ ടച്ചിൽ ഗോളടിച്ചാണ്​ വിനീഷ്യസ്​ റയലിന്​ ഉൗർജം പകർന്നത്​.

മുഖാമുഖം

കഴിഞ്ഞ സീസണിലെ എൽക്ലാസികോയിൽ നൂകാംപിൽ ബാഴ്​സയും റയലും ഗോൾരഹിത സമനിലയിലാണ്​ പിരിഞ്ഞത്​. എന്നാൽ, ഏപ്രിലിൽ മഡ്രിഡിൽ റയൽ 2-0ത്തിന്​ ബാഴ്​സലോണയെ നാണംകെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Laligaelclasico
Next Story