ട്വിസ്റ്റിനൊടുവിൽ കിരീടം മാഡ്രിഡിലെത്തുമെന്ന് ഉറപ്പായി; അത്ലറ്റികോയോ റയലോ എന്ന് കാത്തിരിക്കാം, ബാഴ്സക്ക് യോഗമില്ല
text_fieldsമാഡ്രിഡ്: കസേരക്കളി പോലെ കിരീട സാധ്യതകൾ മാറിമറിഞ്ഞ ലാലിഗ സീസണിന് ഒത്ത ൈക്ലമാക്സ് ഒരുങ്ങുന്നു. ആര് കിരീടമുയർത്തുമെന്ന് അറിയാൻ 23ാം തീയ്യതി അരങ്ങേറുന്ന അവസാന മത്സരം വരെ ചങ്കിടിപ്പോടെ കാത്തിരിക്കണം. ഞായറാഴ്ച രാത്രി ഒരേ സമയം 37ാം റൗണ്ട് മത്സരങ്ങൾക്ക് തിരശ്ചീല വീണതോടെ 83 പോയന്‍റുള്ള അത്ലറ്റികോ മാഡ്രിഡ് കിരീടത്തോട് ചുണ്ടടുപ്പിച്ചു. ഇനി ചുംബിക്കാനുള്ള കടമ മാത്രം ബാക്കി നിൽക്കുന്നു. 81 പോയന്‍റുള്ള നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡിന് പ്രതീക്ഷ ഇനിയും ബാക്കിയുള്ളപ്പോൾ തോൽവിയോടെ 76 പോയന്‍റുള്ള ബാഴ്സലോണ കിരീടപ്പോരാട്ടത്തിൽ നിന്നും പുറത്തായി.
ഒസാസുനക്കെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് അത്ലറ്റിേകാ മാഡ്രിഡ് കിരീടത്തിലേക്ക് ഓടിയെത്തിയത്. 75ാം മിനുറ്റിൽ അേന്റ ബുദിമിറിന്‍റെ ഗോളിൽ പിന്നിൽ പോയതോടെ ചങ്കിടിച്ചെങ്കിലും 82ാം മിനുറ്റിൽ റെനൻ ലോദിയിലൂടെ അത്ലറ്റികോ സമനില പിടിച്ചു. പക്ഷേ അതേസമയം അത്ലറ്റിക് ക്ലബിനെതിരെ റയൽ മാഡ്രിഡ് മുന്നിട്ടുനിന്നതിനാൽ അത്ലറ്റികോക്ക് ജയം അനിവാര്യമായിയിരുന്നു. നിരന്തര പ്രയത്നങ്ങൾക്കൊടുവിൽ 88ാം മിനുറ്റിൽ ലൂയിസ് സുവാരസ് അത്ലറ്റികോക്കായി വിജയഗോൾ കുറിച്ചതോടെ കോച്ച് ഡിയഗോ സിമിയോണിയും സഹതാരങ്ങളുെമല്ലാം കിരീടം അടുത്തെത്തിയതിന്‍റെ ആഹ്ലാദത്തിൽ തുള്ളിച്ചാടി.
അടുത്ത മത്സരത്തിൽ വല്ലഡോലിഡിനെതിരെ വിജയിച്ചാൽ അത്ലറ്റികോ കിരീടത്തിൽ മുത്തമിടും. അതേ സമയം പരാജയപ്പെടുകയോ സമനിലയിലാകുകയോ ചെയ്യുകയും റയൽ മാഡ്രിഡ് വില്ലാ റയലിനെ തോൽപ്പിക്കുകയും ചെയ്താൽ കിരീടം സാന്‍റിയാഗോ ബർണബ്യൂവിലെത്തും.
ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയിറങ്ങിയ മത്സരത്തിൽ അത്ലറ്റിക് ക്ലബിനെ 68ാം മിനുറ്റിൽ നാച്ചോ നേടിയ ഗോളിൽ റയൽ മാഡ്രിഡ് പരാജയപ്പെടുത്തുകയായിരുന്നു. അത്ലറ്റികോ ഒസാസുനക്കെതിരെ പിന്നിലായതിനാൽ റയലിന് ആഹ്ലാദമുണ്ടായിരുന്നെങ്കിലും തിരിച്ചെത്തിയതോടെ കിരീടത്തിനുള്ള മുൻതൂക്കം നഷ്ടപ്പെടുകയായിരുന്നു.
അവസാന മത്സരത്തിൽ എന്തുവിലകൊടുത്തും വിജയിക്കാനാകും റയൽ ഇറങ്ങുക. ഒപ്പം അത്ലറ്റികോ വീഴണമേയെന്ന പ്രാർഥനയും. ഇരുടീമുകളും തുല്യനിലയിൽ സീസൺ അവസാനിപ്പിച്ചാൽ ഹെഡ് ടു ഹെഡ് വിജയ മികവിൽ റയൽ ജേതാക്കളാകും.
കിരീടത്തിലേക്ക് നേരിയ പ്രതീക്ഷയുമായി സെൽറ്റിക് വിഗോക്കെതിരെ പന്തുതട്ടിയ ബാഴ്സലോണ 28ാം മിനുറ്റിൽ മെസ്സിയുടെ ഹെഡർ ഗോളിൽ മുന്നിലെത്തി. പിന്നീടെല്ലാം കഴിഞ്ഞ മത്സരങ്ങളുടെ ആവർത്തനമായിരുന്നു. 38ാം മിനുറ്റിൽ സാന്‍റി മിനയിലൂടെ സെൽറ്റ വിഗോ ഒപ്പമെത്തി. 83ാം മിനുറ്റിൽ ലാങ്ലെറ്റ് രണ്ടാം മഞ്ഞക്കാർഡും ചുവപ്പ് കാർഡും കണ്ട് പുറത്തായതോടെ പത്തായി ചുരുങ്ങിയ ബാഴ്സയുടെ നെഞ്ചിലേക്ക് 89ാം മിനുറ്റിൽ മിന വീണ്ടും നിറയൊഴിച്ചതോെട സ്വന്തം തട്ടകത്തിൽ ഒരു തോൽവി കൂടി ബാഴ്സയുടെ പേരിലായി.
ഒരുഘട്ടത്തിൽ കിരീടപ്പോരാട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ബാഴ്സ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ വെറും ഒന്നിൽ മാത്രമാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.