ബാഴ്സയിൽ ഇനി മെസ്സിയുണ്ടാവില്ല, പുതിയ തട്ടകം നോക്കാം -ക്ലബ്ബ് പ്രസിഡൻറ്
text_fieldsബാഴ്സലോണ: രണ്ട് പതിറ്റാണ്ടിലേറെയായി ഒപ്പമുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ ഇനി ബാഴ്സലോണ ക്ലബ്ബിലുണ്ടായേക്കില്ല. ബാഴ്സലോണ പ്രസിഡൻറ് ജോൺ ലാപോർട്ടയുടെ പത്ര സമ്മേളനം ആരാധകരുടെ അവസാന പ്രതീക്ഷയും അവസാനിപ്പിക്കുന്നതായിരുന്നു. മെസ്സിയുമായുള്ള ചർച്ചകൾ എന്നന്നേക്കുമായി അവസാനിച്ചെന്നും ഇനി പ്രതീക്ഷകൾ വേണ്ടെന്നുമാണ് ലപോർട്ട വ്യക്തമാക്കിയത്.
ക്ലബും മെസ്സിയും പുതിയ കരാറിലൊപ്പിടാൻ ആഗ്രഹിച്ചിരുന്നുവെന്ന് ലപോർട്ട പറഞ്ഞു, എന്നാൽ ശമ്പളം മാത്രം ക്ലബ്ബിെൻറ വരുമാനത്തിെൻറ 110 ശതമാനം വരും. അത് പ്രതീക്ഷിച്ചതിലും കൂടുതൽ ചെലവഴിക്കലാണ്, അത്തരമൊരു നീക്കം സാമ്പത്തികമായി അപകടകരവുമാണ്. ക്ലബ്ബ് എല്ലാത്തിനും മുകളിലാണ്.. ലോകത്തിലെ ഏറ്റവും മികച്ച താരത്തേക്കാളും മുകളിൽ. -ലാപോർട്ട വാർത്താ സമ്മേളനത്തിൽ അടിവരയിട്ട് പറഞ്ഞു.
'മെസ്സിയും ബാഴ്സലോണയും പരസ്പരം എല്ലാം അംഗീകരിച്ചതായിരുന്നു. എന്നാൽ ലാലിഗ ആ കരാർ അംഗീകരിച്ചില്ല. അഞ്ചു വർഷത്തെ കരാർ വെറും രണ്ട് വർഷത്തെ വേതനത്തിന് ഒപ്പിടാൻ പോലും മെസ്സി തയ്യാറായിരുന്നതായും ലപോർട്ട പറഞ്ഞു. ലാ ലിഗയുടെ സാമ്പത്തിക-നിയമ തടസ്സങ്ങളാണ് കരാർ പുതുക്കാനാകാതിരിക്കുന്നതിെൻറ കാരണമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇനി ഒന്നിനും സമയമില്ല. മെസ്സി ബാഴ്സലോണയിൽ ഉണ്ടായിരിക്കില്ല. മെസ്സിക്ക് ഇനി പുതിയ തട്ടകം നോക്കാമെന്നും അദ്ദേഹം പറഞ്ഞു. മെസ്സിയോടെ അവസാനിക്കുന്നത് യൊഹാൻ ക്രൈഫിനെ പോലെയൊക്കെയുള്ള ഒരു യുഗമാണ്. മെസ്സിക്ക് ശേഷമുള്ള ബാഴ്സലോണ എന്ന ചിന്ത ഇത്ര പെട്ടെന്നുതന്നെ തുടങ്ങേണ്ടി വരുമെന്ന് വിചാരിച്ചിരുന്നില്ല. ബാഴ്സലോണ എക്കാലവും മെസ്സിയോട് കടപ്പെട്ടിരിക്കുമെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.