ലീഗ് കപ്പ്: ലിവർപൂൾ-ചെൽസി ഫൈനൽ
text_fieldsലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ ലിവർപൂൾ-ചെൽസി ഫൈനൽ. സെമി ഫൈനൽ രണ്ടാം പാദത്തിൽ ആഴ്സനലിനെ 2-0ത്തിന് തോൽപിച്ചാണ് ലിവർപൂളിന്റെ ഫൈനൽ പ്രവേശനം. ആദ്യപാദത്തിൽ ഗോൾരഹിത സമനിലയായിരുന്നു. കലാശക്കളിയിൽ ചെൽസിയാണ് ലിവർപൂളിന്റെ എതിരാളികൾ. ടോട്ടൻഹാമിനെ ഇരുപാദങ്ങളിലുമായി 3-0 ത്തിനാണ് ചെൽസി സെമിയിൽ തോൽപിച്ചിരുന്നത്.
പോർചുഗീസ് സ്ട്രൈക്കർ ഡീഗോ ജോട്ടയുടെ ഇരട്ട ഗോളുകളാണ് ലിവർപൂളിന് ജയം സമ്മാനിച്ചത്. 19, 77 മിനിറ്റുകളിലായിരുന്നു ജോട്ടയുടെ ഗോളുകൾ. ഇതോടെ സീസണിൽ 27 മത്സരങ്ങളിൽ ജോട്ടക്ക് 14 ഗോളുകളായി. ആഫ്രിക്കൻ നാഷൻസ് കപ്പിൽ ഈജിപ്തിനായി കളിക്കാൻ പോയ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാഹിന്റെയും സാദിയോ മാനെയുടെയും അഭാവം ടീമിനെ ബാധിക്കാത്തവിധമായിരുന്നു ജോട്ടയുടെ പ്രകടനം.
ആദ്യപാദത്തിൽ ലിവർപൂളിനെ ഗോളടിക്കാതെ പിടിച്ചുകെട്ടിയ പ്രകടനം ആവർത്തിക്കാൻ ആഴ്സനലിനായില്ല. 74ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ തോമസ് പാർതെ 86, 90 മിനിറ്റുകളിൽ ചുവപ്പുകാർഡ് കണ്ടതും ആഴ്സനലിന് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.