ആഴ്സണലിന് രണ്ടു പോയിന്റ് നഷ്ടപ്പെടുത്തിയ ‘വാർ’ വീഴ്ച: പ്രിമിയർ ലീഗിൽ ഇനി റഫറിയാകില്ലെന്ന് ലീ മാസൺ
text_fieldsപ്രിമിയർ ലീഗിൽ നീണ്ട ഇടവേളക്കു ശേഷം കിരീടം ലക്ഷ്യമിടുന്ന ആഴ്സണലിന് നിർണായകമായ രണ്ടു പോയിന്റ് നഷ്ടപ്പെടുത്തിയ വൻ വീഴ്ചക്കെതിരെ പ്രതിഷേധം ശക്തമായതോടെ പ്രിമിയർ ലീഗിൽ ഇനി റഫറിയാകാനാകില്ലെന്ന് ലീ മാസൺ. ആഴ്സണൽ ഒരു ഗോളിന് മുന്നിൽനിൽക്കെ ബ്രെന്റ്ഫോഡിനെ ഒപ്പമെത്തിച്ച് ഇവാൻ ടോണി നേടിയ ഗോളാണ് വിവാദമായത്. ഓഫ്സൈഡ് ആയിട്ടും വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) ഗോൾ അനുവദിക്കുകയായിരുനു. തൊട്ടുപിറകെ മാഞ്ചസ്റ്റർ സിറ്റിയോട് കളി തോറ്റ ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. അജയ്യ ലീഡുമായി മാസങ്ങളായി ഒന്നാംസ്ഥാനത്തു തുടർന്ന ടീമാണ് ഒറ്റ കളിയിൽ എല്ലാം മാറി പിറകിലായത്. ഞങ്ങൾക്ക് നഷ്ടമായ രണ്ടു പോയിന്റ് ആരു നൽകുമെന്നായിരുന്നു ഗണ്ണേഴ്സ് കോച്ച് ആർട്ടേറ്റയുടെ ചോദ്യം.
ഗുരുതര പിഴവാണ് സംഭവിച്ചതെന്നും മാപ്പു നൽകണമെന്നും പ്രിമിയർ ലീഗ് റഫറിമാരുടെ സംഘടനക്കായി ചീഫ് റഫറീയിങ് ഓഫീസർ ഹൊവാർഡ് വെബ് ക്ലബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാപ്പു കൊണ്ട് തീരുന്നതല്ല പ്രശ്നമെന്നും ജോലി അറിയാത്തതു കൊണ്ടുള്ള അബദ്ധമാണെന്നും ആർട്ടേറ്റ പ്രതികരിച്ചു.
15 വർഷമായി പ്രിമിയർ ലീഗ് റഫറിയാണ് ലീ മാസൺ. 287 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.