Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2020 2:46 AM GMT Updated On
date_range 23 Dec 2020 2:46 AM GMT ലാ ലിഗയിലെ ടോപ് ഗോൾ സ്കോറർക്കുള്ള പിചിച്ചി ട്രോഫി ഏഴാം തവണയും മെസ്സിക്ക്
text_fieldsbookmark_border
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ ടോപ് ഗോൾ സ്കോറർക്കുള്ള പിചിച്ചി ട്രോഫി ഏഴാം തവണയും ഏറ്റുവാങ്ങി ലയണൽ മെസ്സി. കഴിഞ്ഞ സീസണിൽ 25 ഗോളടിച്ചാണ് മെസ്സി തുടർച്ചയായ നാലാം തവണ പുരസ്കാരം നേടിയത്. ഗോളെണ്ണം 12 വർഷത്തിനിടെ ഏറ്റവും കുറവായിരുന്നെങ്കിലും 21 അസിസ്റ്റുമായി താരം പരിഹാരം തീർത്തു. മെസ്സിയുടെ കരിയറിലെ ഏഴാം പിചിച്ചി അവാർഡാണിത്. ആറു തവണ പുരസ്കാരം നേടിയ മുൻ അത്ലറ്റികോ ബിൽബാവോ താരം ടെൽമോ സാറയെയാണ് മറികടന്നത്. 2009, 2011, 2012, 2016, 2017, 2018, 2019 സീസണുകളിലാണ് മെസ്സി പുരസ്കാരം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story