ബാഴ്സലോണക്ക് ലാ ലീഗ കിരീടം; എസ്പാനിയോളിനെ 4-2ന് തകർത്തു; ലവന്‍ഡോവ്സ്കിക്ക് ഇരട്ടഗോൾ
text_fieldsമാഡ്രിഡ്: നാലു വർഷത്തിനുശേഷം ബാഴ്സലോണക്ക് ലാ ലീഗ കിരീടം. നിര്‍ണായക മത്സരത്തില്‍ എസ്പാനിയോളിനെ 4-2ന് തോല്‍പ്പിച്ച ബാഴ്സ, ലീഗിൽ നാലു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് കിരീടം ഉറപ്പിച്ചത്.
മത്സരത്തിൽ പോളിഷ് സൂപ്പർ താരം റോബർട്ട് ലവന്‍ഡോവ്സ്കി ഇരട്ട ഗോളുകളുമായി തിളങ്ങി. 11, 40 മിനിറ്റുകളിലായിരുന്നു ഗോളുകൾ. അലക്സാണ്ട്രോ ബാല്‍ഡേയും (20ാം മിനിറ്റിൽ) ജൂലസ് കൗണ്ടേയുമാണ് (53ാം മിനിറ്റിൽ) മറ്റു സ്കോറര്‍മാര്‍. ജാവി പുവാഡോ (73ാം മിനിറ്റിൽ), ജോസേലു (92ാം മിനിറ്റിൽ) എന്നിവരാണ് എസ്പാനിയോളിനായി ഗോൾ നേടിയത്. ലയണൽ മെസ്സി ക്ലബ് വിട്ടതിനുശേഷമുള്ള ക്ലബിന്‍റെ ആദ്യ കിരീട നേട്ടമാണിത്.
നാലു മത്സരങ്ങൾ ബാക്കി നിൽക്കെ, രണ്ടാമതുള്ള റയൽ മഡ്രിഡിനേക്കാൾ 14 പോയന്‍റിന്‍റെ ലീഡാണ് ബാഴ്സക്കുള്ളത്. 34 മത്സരങ്ങളിൽനിന്ന് 85 പോയന്‍റ്. റയലിന് ഇത്രയും മത്സരങ്ങളിൽനിന്ന് 71 പോയന്‍റ്. 2021 നവംബറിൽ ടീമിന്‍റെ മാനേജറായി സാവി ഹെർണാഡസ് ചുമതലയേറ്റശേഷം ആദ്യമായാണ് ബാഴ്സ സ്പാനിഷ് ലീഗ് കിരീടം നേടുന്നത്.
നേരത്തെ, ടീമിൽ കളിക്കുമ്പോൾ സാവി എട്ടു കിരീട നേട്ടത്തിൽ പങ്കാളിയായിരുന്നു. 2018-19 സീസണിലാണ് ബാഴ്സ അവസാനമായി കിരീടം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.