Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോവിഡിന്​...

കോവിഡിന്​ കാത്തുനിൽക്കുന്നില്ല; ഫ്രഞ്ച്​ ലീഗ്​ മത്സരങ്ങൾ തുടങ്ങി

text_fields
bookmark_border
കോവിഡിന്​ കാത്തുനിൽക്കുന്നില്ല; ഫ്രഞ്ച്​ ലീഗ്​ മത്സരങ്ങൾ തുടങ്ങി
cancel

പാരിസ്​: ചാമ്പ്യൻസ്​ ലീഗിൽ പി.എസ്​.ജി കന്നി കിരീടം സ്വപ്​നം കാണുന്നതിനിടയിൽ,2020-21 ഫ്രഞ്ച്​ സീസണ്​​ തുടക്കം. സീസൺ തുടങ്ങുന്നത്​ വൈകിയാൽ മത്സരങ്ങളുടെ ക്രമീകരണങ്ങൾക്ക്​ തടസമാവുമെന്ന്​ കണ്ടാണ്​ ഫ്രഞ്ച്​ ഫുട്​ബാൾ ​അസോസിയേഷൻ ചാമ്പ്യൻസ്​ ​ലീഗ്​ കലാ​ശക്കൊട്ടിന്​ കാത്തിരിക്കാതെ മത്സരങ്ങൾ ആരംഭിച്ചത്​.

ബോർഡക്​സ്​ -എഫ്​.സി നാൻറസ്​ തമ്മിൽ നടന്ന ഉദ്​ഘാടന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മറ്റൊരു മത്സരത്തിൽ ആൻഗേഴ്​സ്​ ഡിയോണിനെ 1-0ത്തിന്​ തോൽപിച്ചു. ഞായറാഴ്​ച മുൻ ചാമ്പ്യന്മാരായ മോണകോയുൾപ്പെടെ ആറു ടീമുകൾ കളത്തിലിറങ്ങും. 29നാണ്​ ലീഗ്​ ചാമ്പ്യന്മാരായ പി.എസ്​.ജിയുടെ ആദ്യ മത്സരം.

വൈകാതെ യൂറോപ്പിലെ മറ്റു ലീഗുകളും ഉടൻ തന്നെ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballLigue 1
Next Story