Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റെക്കോഡുകൾ​ ഭേദിച്ച്​ മെസ്സി പ​ടയോട്ടം; ലാ ലിഗയിൽ ബാഴ്​സക്ക്​ തകർപ്പൻ ജയം
cancel
Homechevron_rightSportschevron_rightFootballchevron_rightറെക്കോഡുകൾ​ ഭേദിച്ച്​...

റെക്കോഡുകൾ​ ഭേദിച്ച്​ മെസ്സി പ​ടയോട്ടം; ലാ ലിഗയിൽ ബാഴ്​സക്ക്​ തകർപ്പൻ ജയം

text_fields
bookmark_border

മഡ്രിഡ്​: അൽപം വൈകിപ്പോയെങ്കിലും കൈവിട്ട ചിലതെങ്കിലും തിരികെ പിടിക്കാനുറച്ച് സ്​പെയിനിൽ കാറ്റലോണിയൻ കുതിപ്പ്​. ബാഴ്​സലോണ ജഴ്​സിയിൽ 768ാം കളിയെന്ന നാഴികക്കല്ല്​ പിന്നിട്ട ലയണൽ മെസ്സി രണ്ടു വട്ടം എതിർവല ചലിപ്പിച്ച കളിയിൽ റയൽ സോസിദാദിനെതിരെ 6-1നായിരുന്നു ബാഴ്​സലോണ വിജയം. ബാഴ്​സക്കൊപ്പം ഏറ്റവും കൂടുതൽ കളിച്ച താരമായിരുന്ന സാവിയെ കഴിഞ്ഞ കളിയിൽ ഒപ്പം പിടിച്ച മെസ്സി അതിവേഗ നീക്കങ്ങളും ഗോളുകളുമായി ടീം വിജയത്തിൽ നിർണായക സാന്നിധ്യമായി. ഈ സീസൺ അവസാനത്തോടെ കാറ്റലോണിയൻ സംഘവുമായി കരാർ അവസാനിക്കുന്ന താരം ഞായറാഴ്ച അക്ഷരാർഥത്തിൽ കളംവാഴുന്ന പ്രകടനമാണ്​ സോസിദാദിനെതിരെ പുറത്തെടുത്തത്​. രണ്ടു ഗോൾ നേടിയ താരം ബാഴ്​സക്കായി ഇതുവരെ 663 ഗോളുകൾ നേടിയിട്ടുണ്ട്​. എതിരാളികളെക്കാൾ ബഹുദൂരം മുന്നിൽ. കഴിഞ്ഞ 13 ലാ ലിഗ സീസണുകളിൽ ചുരുങ്ങിയത്​ 20 ഗോളുകൾ തുടർച്ചയായി നേടുന്ന റെക്കോഡ്​ കഴിഞ്ഞ കളിയിൽ തിരുത്തിയിരുന്നു. 2021ൽ മാത്രം 12 കളികളിലായി 15 ഗോളുകൾ ഇതുവരെ സ്​കോർ ചെയ്​തിട്ടുണ്ട്​.

അ​േന്‍റാണിയോ ​ഗ്രീസ്​മാനാണ്​ ​ബാഴ്​സക്കായി ആദ്യം വല ചലിപ്പിച്ചത്​. ആദ്യ പകുതിയ അവസാനിക്കാനിരിക്കെ സെർജിനോ ഡെസ്റ്റ്​ ലീഡുയർത്തി. മെസ്സി നൽകിയ പാസിലായിരുന്നു മനോഹര ഗോൾ. ഇടവേള പിന്നിട്ട്​ എട്ടാം മിനിറ്റിൽ ഡെസ്റ്റ്​ വീണ്ടും ലക്ഷ്യം കണ്ടു. കൃത്യമായ ഇ​ടവേളകളിൽ ലീഡുയർത്തിക്കൊണ്ടിരുന്ന ബാഴ്​സക്കായി ബുസ്​കെറ്റ്​സിനെ കൂട്ടുപിടിച്ച്​ 58ാം മിനിറ്റിൽ മെസ്സി ​ഗോൾ നേടി. പിന്നീട്​ ഉസ്​മാനെ ഡെംബലെക്കായിരുന്നു ഊഴം- 71ാം മിനിറ്റിൽ അഞ്ചു ഗോൾ ലീഡുമായി ബഹുദൂരം മുന്നിൽനിന്ന ബാഴ്​സക്കെതിരെ റയൽ സോസി​ദാദ്​ ഒരു ഗോൾ മടക്കി. 89ാം മിനിറ്റിൽ മെസ്സി ഒരു ഗോൾ കൂടി അടിച്ചതോടെ സ്​കോർ 6-1.

തകർപ്പൻ വിജയവുമായി ബാഴ്​സലോണ ഒന്നാം സ്​ഥാനത്തുള്ള അത്​ലറ്റികോ മഡ്രിഡുമായി പോയിന്‍റ്​ അകലം നാലായി കുറച്ചു.

അതിനിടെ, അലാവെസിനെതിരായ കളിയിൽ അത്​ലറ്റികോ മഡ്രിഡ്​ ഒരു ഗോൾ ജയവുമായി ഒന്നാം സ്​ഥാനത്ത്​ വിലപ്പെട്ട മൂന്നു പോയിന്‍റുകൾ ഉറപ്പാക്കി. കരിയറിലെ 500 ാം ഗോൾ നേടിയ ലൂയി സുവാരസായിരുന്നു അത്​ലറ്റികോയുടെ രക്ഷകൻ. മറ്റു കളികളിൽ വിയ്യാ റയൽ 2-1ന്​ കാഡിസിനെയും വലൻസിയ അതേ സ്​കോറിന്​ ഗ്രനഡയെയും പരാജയപ്പെടുത്തിയപ്പോൾ ഗെറ്റാഫെ- ഗെറ്റാഫെ പോരാട്ടം ഓരോ ഗോളുകളടിച്ച്​ സമനിലയിൽ പിരിഞ്ഞു. ഒന്നാം സ്​ഥാനത്തുള്ള അത്​ലറ്റികോ മഡ്രിഡിന്​ 66 പോയിന്‍റുണ്ട്​. രണ്ടു മുതൽ നാലു വരെ സ്​ഥാനങ്ങളിലുള്ള ബാഴ്​സക്ക്​ 62ഉം റയലിന്​ 60ഉം സെവിയ്യക്ക്​ 55ഉമാണ്​ പോയിന്‍റ്​ നില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LaligaLionel MessiBarcelona768th appearance
News Summary - Lionel Messi celebrated a record-breaking 768th appearance for Barcelona with two goals as the Spanish giants thrashed Real Sociedad 6-1 in La Liga.
Next Story