'എമിൽ ഒരു പ്രതിഭാസം'- അർജൻറീനയെ ഫൈനലിലെത്തിച്ച സേവുകൾക്ക് ഗോളിയെ വാഴ്ത്തി മെസ്സി
text_fieldsസവോപോേളാ: തുടക്കത്തിലേ മുന്നിലെത്തിയിട്ടും കിട്ടിയ സുവർണാവസരങ്ങളിൽ വിജയം ഉറപ്പിക്കാതെ സമനിലക്ക് നിന്നുകൊടുത്ത് പെനാൽറ്റി ഷൂട്ടൗട്ട് ചോദിച്ചുവാങ്ങിയ നീലക്കുപ്പായക്കാർ അവസാനം കോപ ഫൈനലിലേക്ക് ടിക്കറ്റുറപ്പിക്കുേമ്പാൾ ഹീറോ ആയി ഗോളി എമിലിയാനോ മാർടിനെസ്. ചരിത്രമുറങ്ങുന്ന മാറക്കാന മൈതാനത്ത് ശനിയാഴ്ച നെയ്മർ നയിക്കുന്ന സാംബ കരുത്തിനെതിരെ അങ്കം കുറിക്കാൻ കരുത്തുനൽകിയ ആ മിന്നും സേവുകളാണിപ്പോൾ അർജൻറീന ക്യാമ്പിലെ വർത്തമാനം.
മാനേ ഗരിഞ്ച മൈതാനത്ത് മുഴുസമയത്ത് 1-1ന് സമനില വന്നതോടെയാണ് പെനാൽറ്റിയിലേക്ക് കളി നീങ്ങിയത്. പിന്നീട് സംഭവിച്ചതിനെ കുറിച്ച് മെസ്സി തെന്ന പറയും: ''എമിൽ ഒരു പ്രതിഭാസമാണ്. അവനിൽ ഞങ്ങൾ വിശ്വാസം അർപിച്ചിരുന്നു''. അതുതന്നെ സംഭവിക്കുകയും ചെയ്തു.
ഉദ്വേഗം പെനാൽറ്റി ബോക്സിലേക്ക് ചുരുങ്ങിയ നിമിഷങ്ങളിൽ മൂന്നു കൊളംബിയൻ ഷോട്ടുകൾ എമിലിയാനോ മാർടിനെസിെൻറ കൈകളിൽ തട്ടി മടങ്ങി. സാഞ്ചെസ്, യെറി മിന, എഡ്വിൻ കാർഡോണ എന്നിവരെയാണ് അർജൻറീന ഗോളി നിരാശരാക്കിയത്. ക്വാഡ്രാഡോ, മിഗ്വൽ ബോർയ എന്നിവർ ലക്ഷ്യം കണ്ടു. മറുവശത്ത് റോഡ്രിഗോ പോൾ അവസരം കളഞ്ഞുകുളിച്ചപ്പോൾ മെസ്സിയിൽ തുടങ്ങി ലിയാൻഡ്രോ പരേഡെസ്, ലോടറോ മാർടിനെസ് എന്നിവർ വല തുളച്ച് വിജയം പൂർത്തിയാക്കി.
തനിക്ക് ബ്രസീലിനെതിരെ ഫൈനൽ കളിക്കണമെന്നുണ്ടായിരുന്നുവെന്ന് പെനാൽറ്റിക്കു ശേഷം മാർടിനെസിെൻറ കണ്ണീരണിഞ്ഞ വാക്കുകൾ. ''ഏറ്റവും മികച്ച പരിശീലകൻ. ലോകത്തെ ഏറ്റവും മികച്ച താരം. ആ കപ്പ് ഞങ്ങൾ നേടും''- എന്നും എമിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.