Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സി വാഴുംകാലം കഴി​ഞ്ഞു; ടീം വിടാൻ അനുവദിച്ചതിൽ തെറ്റില്ലെന്ന്​​ ലാ ലിഗ ഇന്ത്യ മേധാവി
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സി വാഴുംകാലം...

മെസ്സി വാഴുംകാലം കഴി​ഞ്ഞു; ടീം വിടാൻ അനുവദിച്ചതിൽ തെറ്റില്ലെന്ന്​​ ലാ ലിഗ ഇന്ത്യ മേധാവി

text_fields
bookmark_border

ന്യൂഡൽഹി: ബാഴ്​സയുമായി രണ്ടു പതിറ്റാണ്ട്​ നീണ്ട സഹവാസം അവസാനിപ്പിച്ച്​ പി.എസ്​.ജിയിലെത്തിയ സൂപർ താരം ലയണൽ ​െമസ്സിയുടെ അഭാവം സ്​പാനിഷ്​ ഫുട്​ബാൾ ലീഗിനെ തളർത്തില്ലെന്ന്​ ലാ ലിഗ ഇന്ത്യ മാനേജിങ്​ ഡയറക്​ടർ ജോസ്​ അ​േന്‍റാണിയോ കചാസ. ഏതുനിമിഷവും കളിയുടെ ഗതി മാറ്റിമറിക്കാൻ ശേഷിയുള്ള ഇതിഹാസ താരം പക്ഷേ, ഇപ്പോൾ പഴയ ഫോമിലല്ലെന്നും അതിനാൽ മൊത്തം കളിയെ ബാധിക്കില്ലെന്നുമാണ്​ അദ്ദേഹത്തിന്‍റെ പക്ഷം.

''മെസ്സിയെ പോ​െലാരു താരത്തെ നഷ്​ടമാകുന്നത്​ അത്ര നല്ല വാർത്തയല്ല. പക്ഷേ, മറക്കരുതാത്ത ഒന്നുണ്ട്​, അദ്ദേഹത്തിന്​ 34 ആണ്​ പ്രായം. പി.എസ്​.ജി ഒപ്പുവെച്ചത്​ രണ്ടു വർഷത്തെ കരാർ മാത്രം. ബാഴ്​സയിലും അതുതന്നെയാകുമായിരുന്നു സ്​ഥിതി. ഇനിയും ആ ​മിന്നുംപ്രകടനത്തിനാണ്​ കാത്തിരിക്കുന്നതെങ്കിലും പഴയ ഫോം പിന്നിട്ടിരിക്കുന്നു താരം''- കചാസ പറഞ്ഞു. 'മുമ്പ്​ ക്രിസ്റ്റ്യാനോ റയൽ മഡ്രിഡ്​ വിടു​േമ്പാൾ അദ്ദേഹത്തിനും ഏറ്റവും മികച്ച പ്രകടനത്തിന്‍റെ കാലം കഴിഞ്ഞിരുന്നു. യുവന്‍റസിലെ ക്രിസ്റ്റ്യാനോയുടെ കണക്കുകൾ അത്​ പറയുന്നുണ്ട്​''- അദ്ദേഹം തുടർന്നു.

കോവിഡിൽ യൂറോപിലെ ടീമുകളിലേറെയും സാമ്പത്തികമായി തകർന്നപ്പോൾ ബാഴ്​സക്കും പിണഞ്ഞത്​ വൻവീഴ്ച. പുതിയ സാഹചര്യത്തിൽ ഉയർന്ന വേതനം നൽകാനാവില്ലെന്നായതോടെ ടീം വിടാൻ മെസ്സിക്ക്​ അനുമതി നൽകുകയായിരുന്നു.

അതേ സമയം, റയൽ മഡ്രിഡിനും ബാഴ്​സലോണക്കുമൊപ്പം അത്​ലറ്റികോ മഡ്രിഡിനും ലോകത്ത്​ ആരാധകർ കൂടിവരികയാണെന്ന്​ കചാസ പറഞ്ഞു. ലോകത്ത്​ ആരാധകരെ നിലനിർത്താനായ ക്ലബ്​ മാഞ്ചസ്റ്റർ യു​ൈനറ്റഡാണെന്നും അദ്ദേഹം അഭി​പ്രായപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGLaligaLionel Messi
News Summary - Lionel Messi is past his best, says La Liga's managing director-India
Next Story