Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സിയുടെ ത്രില്ലർ ഫ്രീകിക്ക്​ ഗോൾ; എന്നിട്ടും അർജന്‍റീനയെ ​പൂട്ടി ചിലി
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയുടെ ത്രില്ലർ...

മെസ്സിയുടെ ത്രില്ലർ ഫ്രീകിക്ക്​ ഗോൾ; എന്നിട്ടും അർജന്‍റീനയെ ​പൂട്ടി ചിലി

text_fields
bookmark_border

ബ്രസീലിയ: തുടക്കം മുതൽ മൈതാനം ഭരിക്കുകയും എണ്ണമറ്റ ഗോളവസരങ്ങൾ തുറക്കുകയും ചെയ്​തിട്ടും ​കോപ അമേരിക്കയിൽ അർജന്‍റീനക്ക്​ സമനിലത്തുടക്കം. ആദ്യ പകുതിയിൽ ബോക്​സിനു പുറത്തുനിന്ന്​ ലയണൽ മെസ്സി പായിച്ച ഫ്രീകിക്ക്​ വളഞ്ഞുപുളഞ്ഞ്​ ഗോൾവല ചുംബിച്ചതോടെ ലീഡ്​ പിടിച്ചത്​ രണ്ടാം പകുതിയിൽ കളഞ്ഞുകുളിച്ചാണ്​ ചിലിക്കെതിരെ സമനിലയുമായി മടങ്ങിയത്​.

മറഡോണ സ്​മരണയിൽ ഒരുക്കിയ കാഴ്ച വിസ്​മയത്തോടെയാണ്​ കോപ അമേരിക്കയിൽ രണ്ടാം ദിനം കളിയുണർന്നത്​. 1986ൽ അർജന്‍റീനയെ കപ്പിൽ മുത്തമിടീച്ച താരത്തിന്‍റെ ഐതിഹാസിക മുഹൂർത്തങ്ങൾ മൈതാനം നിറഞ്ഞാടിയപ്പോൾ ഒരിക്കലൂ​െട ലോകം ഇതിഹാസത്തിനൊപ്പം മനസ്സുനിറഞ്ഞുസഞ്ചരിച്ചു.

അതുകഴിഞ്ഞ്​ കളി തുടങ്ങിയപ്പോൾ ആദ്യ ടച്ചുകളിൽ മുന്നിൽനിന്നത്​ സാഞ്ചസും കൂട്ടരും. പതിയെ താളം പിടിച്ച അർജന്‍റീന മെസ്സിയുടെ കരുത്തിൽ പലവട്ടം ഗോളിനരികെയെത്തി. ആദ്യ പകുതിക്കു പിരിയാൻ 12 മിനിറ്റ്​ ബാക്കിനിൽക്കെയായിരുന്നു മെസ്സിയുടെ ഗോൾ. ഫൗൾ ചെയ്യപ്പെട്ടതിന്​ ലഭിച്ച ഫ്രീകിക്ക്​ മുന്നിൽ കോട്ടകെട്ടിനിന്ന ചിലി താരനിരക്കു മുകളിലൂടെ മെസ്സി പായിച്ചത്​ പോസ്റ്റിനു മുകളറ്റത്ത്​ വളഞ്ഞുപതിക്കുകയായിരുന്നു. ചിലി ഗോളിയുടെ കൈകൾ തൊട്ടായിരുന്നു വലക്കണ്ണികളിൽ തൊട്ടത്​. താരം രാജ്യത്തിനായി നേടുന്ന 73ാം ഗോൾ.

എന്നാൽ, 73ാം മിനിറ്റിൽ അർതുറോ വിദാലിനെ വീഴ്​ത്തിയതിന്​ വാറിലൂടെ ലഭിച്ച പെനാൽറ്റി അർജന്‍റീന ഗോളി തടുത്തി​ട്ടെങ്കിലും ഓടിവട്ട വർഗാസ്​ ഹെഡ്​ ചെയ്​തിടുകയായിരുന്നു.

സ്വന്തം നാട്ടിൽനടക്കേണ്ട മത്സരം കൊറോണയിൽ നാടുവിട്ടതിന്‍റെ ക്ഷീണം തോന്നിപ്പിച്ചായിരുന്നു അർജന്‍റീനയുടെ പിന്നീടുള്ള പ്രകടനം. തുറന്ന അവസരങ്ങൾ പോലും ഗോളാക്കാൻ ടീം മറന്നു.

പിന്നിലായിട്ടും തിരിച്ചുവന്ന്​ പാരഗ്വ

നായകൻ ഉൾപെടെ അഞ്ചു പേർ കോവിഡ്​ പിടിച്ചുകിടന്ന ബൊളീവിയയെ ഒന്നിനെതിരെ മൂന്നു ഗോളിന്​ മുക്കി കരുത്തരായ പാരഗ്വ. പെനാൽറ്റി ഗോളാക്കി തുടക്കത്തിലേ മുന്നിൽ കടന്നെങ്കിലും ആദ്യ പകുതി അവസാനിക്കാനിരിക്കെ 10 പേരായി ചുരുങ്ങിയ ബൊളീവിയ​ രണ്ടാം പകുതിയിൽ മൂന്നു ​േഗാളുകൾ തുടരെ വഴങ്ങിയാണ്​ തോൽവി ചോദിച്ചുവാങ്ങിയത്​​.

ടീമിന്‍റെ കുന്തമുനയായ മാഴ്​സലോ മാർട്ടിൻസ്​ അടക്കം മുൻനിരയെ ക്വാറന്‍റീനിലിരുത്തിയാണ്​ ബൊളീവിയ മൈതാനത്തിറങ്ങിയത്​. എന്നിട്ടും ഒന്നാം പകുതി പിടിച്ചുനിൽക്കുക മാത്രമല്ല, ഗോൾ നേടി എതിരാളികളെ ഞെട്ടിക്കുകയും ചെയ്​തു. ഒരാൾ കുറഞ്ഞ്​ 10 അംഗ സംഘമായതോടെ ശരിക്കും തളർന്നുപോയതാണ്​ തോൽവിയിലേക്ക്​ കൂപ്പുകുത്താനിടയാക്കിയത്​. ആദ്യം ബൊളീവിയയെ തുണച്ചത്​ പെനാൽറ്റിയായിരുന്നുവെങ്കിൽ അവസാനം പാരഗ്വക്കും അനുകൂലമായി പെനാൽറ്റി ലഭിച്ചു. എർവിൻ സാവേദ്ര ബൊളീവിയക്കായും റൊമേരോ പാരഗ്വക്കായും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messieuro copaArgentina drew with Chile
News Summary - Lionel Messi scored a stunning free kick as Argentina drew with Chile after the Copa America
Next Story