Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീണ്ടും മെസ്സി മാജിക്,...

വീണ്ടും മെസ്സി മാജിക്, ഇരട്ട ഗോൾ; വൻ ജയവുമായി ഇന്‍റർ മയാമി

text_fields
bookmark_border
messi 09897
cancel

സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട ഗോളുമായി കളംനിറഞ്ഞപ്പോൾ ലീഗ്സ് കപ്പിൽ ഇന്‍റർ മയാമിക്ക് വൻ വിജയം. അറ്റ്ലാന്‍റ യുണൈറ്റഡിനെയാണ് 4-0ന് പരാജയപ്പെടുത്തിയത്. മെസ്സി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്‍റർ മയാമി നോക്കൗട്ട് റൗണ്ടിലെത്തി.


എട്ട്, 22 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. 44, 53 മിനിറ്റുകളിൽ ലക്ഷ്യം കണ്ട് റോബർട്ട് ടെയ്‍ലറും ഇരട്ടഗോളോടെ മെസ്സിക്ക് പിന്തുണയേകി. മയാമി താരം ക്രിസ്റ്റഫര്‍ മക്‌വെ 84-ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.


രണ്ടാം ജയത്തോടെ ലീഗ്സ് കപ്പിലെ ഗ്രൂപ്പ് ജെ -യിൽ ഇന്‍റർ മയാമി ഒന്നാം സ്ഥാനക്കാരായി. ക്ലബിലെ അരങ്ങേറ്റ മത്സരത്തില്‍ ക്രൂസ് അസൂലിനെതിരെ മെസി 94-ാം മിനുറ്റില്‍ മഴവില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയിരുന്നു. മത്സരത്തിൽ 2-1നായിരുന്നു ടീമിന്‍റെ ജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiInter MiamiLeagues Cup
News Summary - Lionel Messi scores twice as Inter Miami crush Atlanta United 4-0
Next Story