കഴുത്തിന് പിടിച്ച് ആരാധകന്റെ സെൽഫി ശ്രമം; കലിപ്പ് ലുക്കിൽ മെസ്സി
text_fieldsസമീപകാലത്ത് ഫുട്ബാൾ മത്സരങ്ങൾക്കിടെ സുരക്ഷ വീഴ്ച സംഭവിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന അർജന്റീന-ഇക്വഡോർ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയ ആരാധകൻ സെൽഫിയെടുക്കാൻ ശ്രമിക്കവെ സൂപ്പർ താരം ലയണൽ മെസ്സിയുടെ കഴുത്തിന് പിടിച്ചു.
ഇക്വഡോർ ജഴ്സിയണിഞ്ഞ ആരാധകൻ മെസ്സിയെ ക്യാമറയിൽ പകർത്താൻ ശ്രമിച്ചെങ്കിലും പി.എസ്.ജി താരത്തിന് അദ്ദേഹത്തിന്റെ പ്രവൃത്തി അത്ര ഇഷട്ടപെട്ടില്ലെന്ന് മുഖഭാവത്തിൽ നിന്ന് തന്നെ വ്യക്തമാണ്. തൊട്ടുപിന്നാലെ തന്നെ ആരാധകനെ സുരക്ഷ ഉദ്യോഗസ്ഥർ ഗ്രൗണ്ടിൽ നിന്ന് നീക്കി.
സംഭവത്തിന് തൊട്ടുപിന്നാലെ എക്കാലത്തെയും മികച്ച താരമെന്ന അടിക്കുറിപ്പിൽ താരത്തോടൊപ്പമുള്ള ചിത്രവും വിഡിയോയും ആരാധകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
അർജന്റീനയും ഇക്വഡോറും തമ്മിലുള്ള മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. അർജന്റീന, ബ്രസീൽ, യുറുഗ്വായ്, ഇക്വഡോർ എന്നീ ടീമുകൾ ഖത്തർ ലോകകപ്പ് ഫെനൽസിന് യോഗ്യത നേടി. അതേസമയം പെറു വൻകര പ്ലേഓഫ് കളിച്ച് വേണം ലോകകപ്പ് ബെർത്തുറപ്പിക്കാൻ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.