മെസ്സിയെത്തിയാൽ പിന്നെ സിറ്റിയെ പരാജയപ്പെടുത്താൻ ബുദ്ധിമുട്ടാകും -യുർഗൻ േക്ലാപ്
text_fieldsലിവർപൂൾ: ബാഴ്സലോണ വിടാൻ ഒരുങ്ങുന്ന അർജൻറീനൻ സൂപ്പർതാരം ലയണൽ മെസ്സി ലിവർപൂളിൽ ചേരില്ലെന്ന് കോച്ച് യുർഗൻ േക്ലാപ്. ശനിയാഴ്ച ആഴ്സണലുമായുള്ള കമ്യൂണിറ്റി ഷീൽഡ് ഫൈനലിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലിവർപൂൾ കോച്ച്.
'തീർച്ചയായും മെസ്സിയെ ടീമിലെത്തിക്കുക എന്നത് എതൊരു ടീമിൻെറയും ആഗ്രഹമാണ്. പക്ഷെ, നിലവിൽ അത് സാധ്യമല്ല. അതുകൊണ്ട് തന്നെ ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല' -േക്ലാപ് പറഞ്ഞു.
'അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത് അവരെ കൂടുതൽ ശക്തരാക്കും. നിലവിൽ സിറ്റിയെ തോൽപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. മെസ്സിയെത്തിയാൽ അവരെ പരാജയപ്പെടുത്താൻ കൂടുതൽ പാടുപെടേണ്ടി വരും. മെസ്സി വരിക എന്നത് പ്രീമിയർ ലീഗിനെ സംബന്ധിച്ചടത്തോളം 100 ശതമാനവും നേട്ടമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരം ഇവിടെ എത്തുക എന്നത് ലീഗിനൊരു മുതൽക്കൂട്ടാണ്.
പ്രീമിയർ ലീഗിന് നിലവിെലാരു ഉത്തേജനത്തിൻെറ ആവശ്യമില്ല. എന്നാൽ, പുതിയ നീക്കം വലിയ ഉത്തേജനം തന്നെയായിരിക്കും. മെസ്സി സ്പെയിനിലെല്ലാതെ മറ്റൊരു ലീഗിലും കളിച്ചിട്ടില്ല. ഇംഗ്ലണ്ടിലെ ഫുട്ബാൾ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഇവിടെ കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്. എന്നാൽ, അത് ഉണ്ടാകുമോ എന്ന് ഉറപ്പില്ല' -േക്ലാപ് കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ രണ്ട് തവണയും മാഞ്ചസ്റ്റർ സിറ്റിയായിരുന്നു ചാമ്പ്യൻമാർ. അവരുടെ അപ്രമാധിത്വം അവസാനിപ്പിച്ചാണ് ഇത്തവണ യുർഗൻ േക്ലാപിന് കീഴിൽ ലിവർപൂൾ ആദ്യമായി കിരീടം ചൂടുന്നത്.
അതേസമയം, മെസ്സി സിറ്റിയിലേക്ക് തന്നെ വരുമെന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഫ്രഞ്ച് ടീം പി.എസ്.ജി മെസ്സിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് താൽപ്പര്യം സിറ്റിയാണെന്ന് പിതാവ് ജോർജ് മെസ്സി ടീമിനെ അറിയിച്ചതായി ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.