മെസ്സി മറഡോണക്ക് ആദരാഞ്ജലി അർപ്പിച്ചതിന് ബാഴ്സക്ക് ഇത്ര ഫൈനോ !
text_fieldsമഡ്രിഡ്: അന്തരിച്ച ഡീഗോ മറഡോണക്ക് ലയണൽ മെസ്സി മൈതാനത്ത് ആദരവ് അർപ്പിച്ചത് ലോക മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ലാലിഗയിൽ ഒസാസുനക്കെതിരായ മത്സരത്തിൽ മനോഹരമായ ഗോൾ നേടിയതിനു ശേഷമായിരുന്നു മെസ്സിയുടെ സെലിബ്രേഷൻ. ഇരുവരും കളിച്ച അർജൻറീന ക്ലബായ ന്യൂവെൽ ഓൾഡ് ബോയ്സിെൻറ 1994ലെ ജഴ്സി അണിഞ്ഞാണ് മെസ്സി ആകാശത്തേക്ക് കൈകൾ ഉയർത്തി ആദരവ് അർപ്പിച്ചത്.
എന്നാൽ, ലോക ശ്രദ്ധലഭിച്ചെങ്കിലും സംഭവത്തിൽ പുലിവാലായിരിക്കുന്നത് ബാഴ്സലോണയാണ്. കാരണം റോയൽ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷെൻറ നിയമപ്രകാരം മറ്റൊരു രാജ്യത്തിലെ ക്ലബ് ജഴ്സി മൈതാനത്ത് അണിയുന്നത് ഗുരുതര തെറ്റാണ്. ഇതോടെ 2,700 പൗണ്ട് (ഏകദേശം 2,66,577 രൂപ) പിഴ ബാഴ്സലോണ അടക്കണം.
മറഡോണ തെൻറ കരിയർ അവസാനത്തിലാണ് ന്യൂവെൽ ഓൾഡ് ബോയ്സിൽ കളിക്കുന്നത്. 1994ൽ മെസ്സി തെൻറ കരിയർ തുടങ്ങുന്നതും ഈ ക്ലബിലൂടെയാണ്. പിന്നീട് ബാഴ്സ കുഞ്ഞു മെസ്സിയെ സ്പെനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ന്യൂവെൽ ഓൾഡ് ബോയ്സിൽ മറഡോണയുടെ ആദ്യ മത്സരം കാണാൻ മെസ്സി സ്റ്റേഡിയത്തിൽ പോയ കഥയും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.