സമനില പിടിച്ച് മയാമി; രക്ഷകനായി മെസ്സിയുടെ മാന്ത്രിക ഗോൾ- VIDEO
text_fieldsമേജർ സോക്കർ ലീഗിൽ ഷാർലറ്റ് എഫ്. സിക്കെതിരെ മികച്ച ഗോളുമായി ലയണൽ മെസ്സി തലയുയർത്തി നിന്നപ്പോൾ ഇന്‍റർ മയാമി സമനില നേടി. മത്സരം പൂർണമായയും ഷാർലറ്റിന്‍റെ കണക്കുകൂട്ടലുകളിൽ മുന്നോട്ട് നീങ്ങുമ്പോഴായിരുന്നു 67ാം മിനിറ്റിൽ 'മിഷിഹാ' അവതരിച്ചിത്. ഇരു ടീമുകളും ഓരോ ഗോൾ നേടി മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
57ാം മിനിറ്റിൽ കരോൾ സ്വിഡെർസ്കിയുടെ കാലിൽ തട്ടി ഡിഫ്ലക്ടഡായി ആദ്യ ഗോൾ നേടിയത് ഷാർലറ്റ് ആയിരുന്നു. ആദ്യ ഗോൾ പിറന്നതിന് പിന്നാലെ ജോർദി ആൽബ-മെസ്സി കൂട്ടുക്കെട്ട് ഒരു ഗോളിന് ശ്രമിച്ചുവെങ്കിലും മെസ്സിയുടെ ഹെഡർ ഗോൾ കീപ്പർ തടുക്കുകയായിരുന്നു. എന്നാൽ മിനിറ്റകൾക്കപ്പുറം മെസ്സി സമനില ഗോൾ സ്വന്തമാക്കി. ബോക്സിന് തൊട്ട് വെളിയിൽ നിന്നും ഒരു സപേസ് രൂപികരിക്കുകയും ഇടത് കോർണറിലേക്ക് ഷൂട്ട് ചെയ്യുകയുമായിരുന്നു. മെസ്സി തന്നെ ഒരു 100 വട്ടമെങ്കിലും ബാഴ്സയിലും അർജന്‍റീനയിലുമെല്ലാം അടിച്ചുകൂട്ടിയ ഗോളുകളെ അനുമസ്പരിക്കുന്ന ഷൂട്ടായിരുന്നു അത്. എഴുതി തള്ളാൻ തുടങ്ങിയവർക്ക് ഒരു ഓർമപ്പെടുത്തലും. മെസ്സിയുടെ സൂപ്പർ ഗോൾ ഇപ്പോൾ തന്നെ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഈ സീസണിൽ 15 മത്സരങ്ങൾ സീസണിൽ കളിച്ച താരത്തിന്‍റെ 15ാം ഗോളാണ് ഇത്.
31 മത്സരങ്ങളിൽ നിന്നും 65 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്റർ മയാമിയ രണ്ടാം സ്ഥാനത്തുള്ള കൊളംബസിന് 57 പോയിന്‍റും മൂന്നാമതുള്ള സിൻസിനാറ്റിക്ക് 56 പോയിന്‍റുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.