ലിസാൻഡ്രോ മാർട്ടിനെസ് യുനൈറ്റഡിൽ
text_fieldsമാഞ്ചസ്റ്റർ: അർജന്റീന സ്റ്റോപ്പർ ബാക്ക് ലിസാൻഡ്രോ മാർട്ടിനെസ് ഇനി മാഞ്ചസ്റ്റർ യുനൈറ്റഡിൽ പന്തുതട്ടും. ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിൽനിന്ന് 5.8 കോടി ഡോളറിനാണ് (ഏകദേശം 460 കോടി രൂപ) 24കാരൻ അഞ്ചുവർഷത്തെ കരാറിൽ യുനൈറ്റഡിലെത്തുന്നത്.
എറിക് ടെൻ ഹാഗിന് കീഴിൽ അയാക്സിൽ കളിച്ചിട്ടുള്ള മാർട്ടിനെസ് പുതിയ കോച്ചിന്റെ കേളീശൈലിക്ക് യോജിച്ച കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സീസണിൽ യുനൈറ്റഡിന്റെ ഏറ്റവും ദുർബല മേഖലയായിരുന്നു പ്രതിരോധമധ്യം. ഹാരി മഗ്വയർ, റാഫേൽ വരാനെ, വിക്ടർ ലിൻഡലോഫ്, എറിക് ബെയ്‍ലി, ഫിൽ ജോൺസ് തുടങ്ങിയവരടങ്ങുന്ന സ്റ്റോപ്പർ ബാക്കുകൾക്കിടയിലേക്കാണ് മാർട്ടിനെസിന്റെ വരവ്. അയാക്സിനായി 74 മത്സരങ്ങൾ കളിച്ചിട്ടുള്ള മാർട്ടിനെസ് അർജൻറീനക്കായി ഏഴു മത്സരങ്ങളിൽ പന്തുതട്ടിയിട്ടുണ്ട്. ടെൻഹ ഹാഗ് വന്നശേഷം യുനൈറ്റഡിലെത്തുന്ന മൂന്നാമത്തെ താരമാണ് മാർട്ടിനെസ്. ലെഫ്റ്റ് ബാക്ക് ടൈറൽ മലാസിയ, മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ എന്നിവരാണ് നേരത്തേയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.