നിങ്ങളിതു കേൾക്കുക; നൂറ്റാണ്ടിെൻറ ഗോളിന് മലയാള ശബ്ദം
text_fieldsകോഴിക്കോട്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വന്തമാക്കിയ 'നൂറ്റാണ്ടിെൻറ ഗോളി'െൻറ മലയാളം ദൃക്സാക്ഷി വിവരണം പ്രക്ഷേപണം ചെയ്ത് അർജൻറീനയിലെ റേഡിയോ നിലയം. പ്രമുഖ മലയാളം സ്പോർട്സ് കമേൻററ്ററായ ഷൈജു ദാമോദരെൻറ ശബ്ദത്തിലൂടെയാണ് മറഡോണ ഇംഗ്ലണ്ടിനെതിരെ നേടിയ രണ്ടാം ഗോളിെൻറ ദൃക്സാക്ഷിവിവരണം മലയാളീകരിച്ചത്. അർജൻറീന 750 എ.എം എന്ന റേഡിയോയാണ് ഇത് പ്രക്ഷേപണം ചെയ്തത്.
അന്നത്തെ മത്സരത്തിെൻറ ദൃക്സാക്ഷി വിവരണം നടത്തിയ ലോകപ്രശസ്ത സ്പാനിഷ് കമേൻററ്ററായ വിക്ടർ ഹ്യൂഗോ മൊറാലസിെൻറ ആഗ്രഹമനുസരിച്ചാണ് ഷൈജു ദാമോദരെൻറ കമൻററി അർജൻറീനയിലെത്തിയത്. സംസ്ഥാന പൊതുജന വിവര സമ്പർക്ക വകുപ്പിെൻറ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ 'കേരള കാളിങ്' എഡിറ്റർ ടി. രാജേഷ് പുതിയ ലക്കത്തിൽ മൊറാലസുമായി അഭിമുഖം നടത്തിയിരുന്നു. ഓൺൈലൻ വഴി നടത്തിയ അഭിമുഖത്തിനിടെയാണ് മലയാളഭാഷയിൽ അന്നത്തെ ഗോളിെൻറ കമൻററി വേണമെന്ന ആഗ്രഹം മൊറാലസ് പറഞ്ഞത്. കേരള കാളിങ് എഡിറ്റോറിയൽ സംഘം ഷൈജു ദാമോദരനുമായി ബന്ധപ്പെടുകയും മലയാളത്തിൽ കമൻററി റെക്കോഡ് ചെയ്ത് അയച്ചുകൊടുക്കുകയുമായിരുന്നു.
1986 ജൂൺ 22ന് മെക്സിേകാ സിറ്റിയിലെ അസ്ടെക സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്-അർജൻറീന ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ആദ്യ ഗോൾ 'ദൈവത്തിെൻറ കൈ' എന്ന നിലയിൽ പ്രശസ്തമായിരുന്നു. മൊറാലസായിരുന്നു അന്നത്തെ കമേൻററ്റർ. രണ്ടാം പകുതിയിൽ ഗോളി പീറ്റർ ഷിൽട്ടനടക്കം അഞ്ച് ഇംഗ്ലണ്ട് താരങ്ങളെ ഇളിഭ്യരാക്കിയായിരുന്നു മറഡോണ 'നൂറ്റാണ്ടിെൻറ ഗോൾ' നേടിയത്. ആരാധകരെ ആവേശപ്പെരുമഴയിലാറാടിച്ച ഈ ഗോളിെൻറ ദൃക്സാക്ഷി വിവരണത്തിൽ മൊറാലസിനും ഊർജം ഒട്ടും കുറവുണ്ടായിരുന്നില്ല.
ഫുട്ബാളിനപ്പുറം ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ വിഷയങ്ങളും പ്രതിഫലിച്ച കമൻററിയിൽ അൽപം വികാരം കൂടിപ്പോയെന്ന് അദ്ദേഹം തന്നെ പിന്നീട് സമ്മതിച്ചിരുന്നു. താൻ പ്രശസ്തമാക്കിയ 'നൂറ്റാണ്ടിെൻറ ഗോൾ' കമൻററി ലോകത്തെ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി മൊറാലസ് സൂക്ഷിക്കുന്നുണ്ട്. മലയാളത്തിൽനിന്ന് ഷൈജു ദാമോദരെൻറ ശബ്ദത്തിലുള്ള കമൻററി അേദ്ദഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. ഐ.എസ്.എൽ അടക്കമുള്ള വമ്പൻ മത്സരങ്ങളിലെ സ്വതസ്സിദ്ധമായ ശൈലിയിലൂടെയാണ് ഷൈജുവും കളിപറയുന്നത്. ലോകപ്രശസ്തമായ കമൻററി മലയാളികരിച്ചപ്പോൾ മലയാള ഭാഷക്കുള്ള അംഗീകാരമാണെന്ന് ഷൈജു ദാമോദരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.