ചെമ്പട ഇതു ചെമ്പട...; ജയത്തോടെ ലിവർപൂൾ മുന്നോട്ട്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റനെതിരെ ജയം പിടിച്ച് ലിവർപൂൾ. ആൻഫീൽഡിൽ സന്ദർശകരെ 2-1ന് തോൽപിച്ച ചെമ്പട പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി.
കളി തുടങ്ങി 87ാം സെക്കൻഡിൽ തന്നെ ഡാനിയൽ വെൽബെക്കിലൂടെ ബ്രൈറ്റൻ ലീഡ് നേടിയിരുന്നു. എന്നാൽ, പതറാതെ ആക്രമിച്ചു കളിച്ച ലിവർപൂൾ 27ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ തിരിച്ചടിച്ചു. തുടർന്നും അവസരങ്ങൾ ഏറെ തുറന്നെടുത്തെങ്കിലും ലിവർപൂൾ കളഞ്ഞുകുളിച്ചു.
എന്നാൽ, 65ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററുടെ അസിസ്റ്റിൽ മുഹമ്മദ് സലാഹ് വല കുലുക്കിയതോടെ ലിവർപൂൾ ലീഡെടുത്തു. 73ാം മിനിറ്റിൽ ലൂയിസ് ഡയസ് ബ്രൈറ്റൻ പോസ്റ്റിൽ വീണ്ടും പന്തെത്തിച്ചെങ്കിലും വി.എ.ആർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് കണ്ടെത്തി. ൈ്രബറ്റൻ നായകൻ ലൂയിസ് ഡങ്കിന് രണ്ടുതവണ സമനില ഗോളിന് അവസരം ലഭിച്ചെങ്കിലും ഹെഡറുകൾ ലിവർപൂൾ ഗോൾകീപ്പർ കെല്ലഹർക്ക് മുമ്പിൽ നിഷ്പ്രഭമായി.
29 മത്സരങ്ങളിൽ 67 പോയന്റാണ് ലിവർപൂളിനുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞത് ലിവർപൂളിന് അനുഗ്രഹമായി. ആഴ്സനലിന് 65ഉം സിറ്റിക്ക് 64ഉം പോയന്റാണുള്ളത്.
അതേസമയം, മാഞ്ചസ്റ്റർ യുനൈറ്റഡിനെ ആതിഥേയരായ ബ്രെന്റ്ഫോർഡ് 1-1 സമനിലയിൽ തളച്ചു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ചെൽസി-ബേൺലി മത്സരം 2-2ൽ കലാശിച്ചു. ചെൽസിക്കായി കോൾ പാൾമർ പെനാൽറ്റിയടക്കം ഇരട്ട ഗോൾ നേടി. ടോട്ടൻഹാം 2-1ന് ലൂട്ടൻ ടൗണിനെയും ആസ്റ്റൻ വില്ല 2-0ത്തിന് വൂൾവ്സിനെയും ന്യൂ കാസിൽ 4-3ന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും ബ്യൂണേമൗത്ത് 2-1ന് എവർട്ടണെയും തോൽപിച്ചു. നോട്ടിങ്ഹാം-ക്രിസ്റ്റൽ പാലസ് മത്സരം 1-1നും ഷെഫീൽഡ്-ഫുൾഹാം കളി 3-3നും സമനിലയിൽ കലാശിച്ചു. ആഴ്സനൽ (64) നയിക്കുന്ന പോയന്റ് പട്ടികയിൽ ലിവർപൂൾ (64), മാഞ്ചസ്റ്റർ സിറ്റി (63), ആസ്റ്റൻ വില്ല (59), ടോട്ടൻഹാം (56), മാഞ്ചസ്റ്റർ യുനൈറ്റഡ് (48) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.