Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2023 11:47 AM IST Updated On
date_range 17 Feb 2023 11:48 AM ISTമൈതാനത്ത് കളിക്കു പകരം കൈയാങ്കളി; ലിവർപൂൾ- എവർടൺ താരങ്ങൾക്കെതിരെ നടപടി വരും
text_fieldsbookmark_border
കളി നടക്കേണ്ട മൈതാനത്ത് കൂട്ടംകൂടിനിന്ന് കൈയാങ്കളി നടത്തിയതിന് നടപടിക്കൊരുങ്ങി ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ. കഴിഞ്ഞ ദിവസം ലിവർപൂളും എവർടണും മുഖാമുഖം നിന്ന മേഴ്സിസൈഡ് ഡർബിയിലായിരുന്നു തർക്കം നിയന്ത്രണം വിട്ട് കൈയാങ്കളിയിലെത്തിയത്. താരങ്ങൾക്കു പുറമെ സൈഡ് ബെഞ്ചിലിരുന്നവരും കൈയാങ്കളിയിൽ പങ്കാളികളായി.
ലിവർപൂൾ താരം ആൻഡ്രൂ റോബർട്സണും എവർടൺ ഗോളി ജൊർഡാൻ പിക്ഫോഡും തമ്മിലെ ‘അടി’യാണ് വളർന്നുവലുതായത്. ഇരുവർക്കും നേരത്തെ റഫറി കാർഡ് നൽകിയിരുന്നു.
ഫുട്ബാൾ അസോസിയേഷൻ ചുമത്തിയ ആരോപണങ്ങളിൽ ഇരു ടീമും ഫെബ്രുവരി 20നകം വിശദീകരണം നൽകണം. മത്സരം എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ച ലിവർപൂൾ ഇടവേളക്കു ശേഷം വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story