Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗോളടിച്ച്​ സലാഹും മാനെയും; ലീപ്​സിഷിനെ കടന്ന്​ ലിവർപൂൾ ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightഗോളടിച്ച്​ സലാഹും...

ഗോളടിച്ച്​ സലാഹും മാനെയും; ലീപ്​സിഷിനെ കടന്ന്​ ലിവർപൂൾ ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ

text_fields
bookmark_border


ലണ്ടൻ: ​കഴിഞ്ഞ തവണ അതിവേഗം ബഹുദൂരം കിരീടം കൈപിടിയിലൊതുക്കിയ പ്രിമിയർ ലീഗിൽ ദുരന്തപർവം തുടരു​​േമ്പാഴും ചാമ്പ്യൻസ്​ ലീഗിൽ കരുത്തരെ കടന്ന്​ ക്വാർട്ടർ ഉറപ്പിച്ച്​ ​േക്ലാപിന്‍റെ കുട്ടികൾ. ആദ്യ പാദത്തിൽ കുറിച്ച അതേ സ്​കോർ രണ്ടാം പാദത്തിലും ആവർത്തിച്ചാണ്​ ഏകപക്ഷീയമായ നാലു ഗോൾ ജയവുമായി ലിവർപൂൾ ചാമ്പ്യൻസ്​ ലീഗ്​ പ്രീക്വാർട്ടർ ജയം രാജകീയമാക്കിയത്​.

അടുത്തിടെ പഴയ ഫോമിന്‍റെ നിഴലായി മാറിയ മുഹമ്മദ്​ സലാഹും സാദിയോ മാനേയും ​ഗോളുമായി തിരികെയെത്തിയതായിരുന്നു ലീപ്​സിഷിനെതിരായ രണ്ടാം പാദ മത്സരത്തിന്‍റെ പ്രധാന സവിശേഷത.

വിർജിൽ ​വാൻ ഡൈകും ​ജോ ഗോമസും പരിക്കിൽ വലഞ്ഞ്​ പുറത്തിരിക്കുന്നതിന്‍റെ ക്ഷീണം തീർത്ത്​ മധ്യനിരയിൽ 27കാരനായ ഫബീഞ്ഞോ മാസ്​മരിക പ്രകടനം നടത്തിയപ്പോൾ മുന്നിലും പിന്നിലും ദൗർബല്യങ്ങളുടെ വാതിലടച്ച്​ ലിവർപൂൾ പഴയ തമ്പുരാക്കന്മാരായി. രണ്ടാം പകുതിയിൽ അഞ്ചുമിനിറ്റിന്‍റെ വ്യത്യാസത്തിലായിരുന്നു ആദ്യം സലാഹും (70ാം മിനിറ്റ്​) പിന്നെ മാനെയും (74) ചെമ്പടയെ കാത്ത ഗോളുകൾ കണ്ടെത്തിയത്​. ജയത്തോടെ മൂന്നു സീസണി​നിടെ രണ്ടാം യൂറോപ്യൻ ചാമ്പ്യൻപട്ടമെന്ന സ്വപ്​ന നേട്ടവും ലിവർപൂളിന്​ എത്തിപ്പിടിക്കാമെന്നായി.

ആദ്യ 70 മിനിറ്റും ഗോളിനു മുന്നിൽ മാത്രം പരാജയമായ ലിവർപൂൾ മുന്നേറ്റം അവസാനം താളം കണ്ടെത്തിയതോടെയായിരുന്നു തുടരെ ഗോളുകളെത്തിയത്​. ജോട്ട നൽകിയ ക്രോസ്​ സലാഹിനും ഒറിഗിയുടെത്​ മാനേക്കും ഗോളിലേക്ക്​ വഴിയൊരുക്കി.

അവസാന എട്ടിൽ ലിവർപൂളിന്‍റെ എതിരാളിയെ മാർച്ച്​ 19ന്​ വെള്ളിയാഴ്ച നടക്കുന്ന നറുക്കെടുപ്പിൽ അറിയാം.

മറ്റു മത്സരങ്ങളിൽ സൂപർ താരങ്ങൾ നയിക്കുന്ന ബാഴ്​സലോണയും യുവന്‍റസും ക്വാർട്ടർ കാണാതെ പുറത്ത​ുപോയിരുന്നു.

ഇന്നലെ ജയത്തോടെ പ്രിമിയർ ലീഗിൽ അവസാന നിമിഷ തിരിച്ചുവരവെന്ന​ ലിവർപൂൾ പ്രതീക്ഷകൾക്ക്​ വീണ്ടും ചിറകുവെച്ചിട്ടുണ്ട്​. സ്വന്തം കളിമുറ്റമായ ആൻഫീൽഡിൽ ആറുവട്ടം തോറ്റ ലിവർപൂളിന്​ ഇനിയുള്ള എല്ലാ കളികളും ജയിക്കാനായാൽ നിലവിലെ എട്ടാം സ്​ഥാനത്തുനിന്ന്​ നാലാമതെത്താൻ കഴിഞ്ഞേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liverpoolbeat RB LeipzigChampions League quarter-finals
News Summary - Liverpool beat RB Leipzig to reach the Champions League quarter-finals
Next Story