ലിവർപൂൾ വീണ്ടും വിജയവഴിയിൽ
text_fieldsലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ജേതാക്കളായ ലിവർപൂൾ വിജയവഴിയിൽ തിരിച്ചെത്തി. ഷെഫീൽഡ് യുനൈറ്റഡിനെതിരെ 2-1നായിരുന്നു റെഡ്സിെൻറ വിജയം. രണ്ടാം പകുതിയിൽ ഡിയഗോ ജോട്ട ഹെഡ്ഡറിലൂടെ നേടിയ ഗോളിെൻറ മികവിലാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങൾക്കിടയിലെ തങ്ങളുടെ ആദ്യ ജയം ലിവർപൂൾ സ്വന്തമാക്കിയത്. ഇതോടെ നഗരൈവരികളായ എവർട്ടണ് പിന്നിൽ ലിവർപൂൾ രണ്ടാം സ്ഥാനത്തെത്തി.
നേരത്തെ മാഞ്ചസ്റ്റർ സിറ്റിയെ വെസ്റ്റ്ഹാം യുനൈറ്റഡ് 1-1ന് സമനിലയിൽ കുരുക്കിയിരുന്നു. ഓൾഡ് ട്രാഫോഡിൽ നടന്ന മറ്റൊരു അങ്കത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡും ചെൽസിയും ഗോളൊന്നുമടിക്കാതെ തുല്യത പാലിച്ചു.
ആൻഫീൽഡിൽ 13ാം മിനിറ്റിൽ സാൻഡർ ബെർഗെ നേടിയ പെനാൽറ്റി ഗോളിലൂടെ സന്ദർശകരാണ് ആദ്യം മുന്നിലെത്തിയത്. 67 പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ശേഷമാണ് ആൻഫീൽഡിൽ ലിവർപൂൾ പെനാൽറ്റി വഴങ്ങിയത്. 41ാം മിനിറ്റിൽ റോബർടോ ഫിർമിനോയിലൂടെ ലിവർപൂൾ ഒപ്പമെത്തി.
63ാം മിനിറ്റിൽ മുഹമ്മദ് സലാഹ് പന്ത് വലയിലാക്കിയെങ്കിലും വാർ നിഷേധിച്ചു. 64ാം മിനിറ്റിൽ സാദിയോ മാനെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയൻറുമായി എവർട്ടണാണ് പോയൻറ് പട്ടികയിൽ ഒന്നാമത്. ആറ് മത്സരങ്ങളിൽ നിന്ന് 13 പോയൻറുമായി ലിവർപൂൾ രണ്ടാമതാണ്. ചെൽസി (ഒമ്പത്) ആറാമതും മാഞ്ചസ്റ്റർസിറ്റി (എട്ട്) 12ാമതും മാഞ്ചസ്റ്റർ യുനൈറ്റഡ് (ഏഴ്) 15ാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.