ലിവർപൂളിൽ ഓഹരി വിൽപനക്ക് ഉടമകൾ
text_fieldsലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡുമായി പ്രീക്വാർട്ടർ കളിക്കാനിരിക്കുന്ന ലിവർപൂൾ ടീമിന്റെ ഓഹരികൾ വിൽപന നടത്തുമെന്ന് പ്രഖ്യാപിച്ച് ഉടമകൾ. വാങ്ങാൻ താൽപര്യമുള്ളവർ ബന്ധപ്പെടണമെന്നും അമേരിക്കൻ ഉടമകളായ ഫെൻവേ സ്‍പോർട്സ് ക്ലബ് (എഫ്.എസ്.ജി) അറിയിച്ചു.
എഫ്.എസ്.ജി ഏറ്റെടുത്ത ശേഷം അതിവേഗം മാറിയ ലിവർപൂൾ സ്വന്തം ലീഗുകളിലും യൂറോപ്യൻ പോരിടങ്ങളിലും മികവു തെളിയിച്ച് ഏറ്റവും മികച്ച ടീമുകളിലൊന്നായി മാറിയിരുനു. 30 വർഷത്തിനിടെ ആദ്യമായി 2020ൽ പ്രിമിയർ ലീഗ് കിരീടവും ടീം മാറോടണച്ചു. കോച്ച് യുർഗൻ ക്ലോപിനു കീഴിൽ ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ്, എഫ്.എ കപ്പ്, ലീഗ് കപ്പ് കിരീടങ്ങളും ടീം സ്വന്തമാക്കി.
എന്നിട്ടും, ട്രാൻസ്ഫർ വിപണിയിൽ മാഞ്ചസ്റ്റർ സിറ്റിക്കു മുന്നിൽ പലപ്പോഴും പരാജയപ്പെടുന്നതായി ക്ലോപ് പരാതിപ്പെട്ടിരുന്നു.
'ഈ വിഷയത്തിൽ സിറ്റിയുമായി മത്സരിക്കാനാകില്ല. അവർക്ക് ലോകത്തെ ഏറ്റവും മികച്ച ടീമുണ്ട്. ഏറ്റവും മികച്ച സ്ട്രൈക്കർ (എർലിങ് ഹാലൻഡ്) വിപണിയിൽ വാങ്ങാവുന്ന താരമായുമുണ്ട്. എത്ര തുക വേണേലും അവർക്ക് മുടക്കാം. ലിവർപൂൾ എന്തുചെയ്യും? അവരെപോലെ ഞങ്ങൾക്ക് ചെയ്യാനാകില്ല. അത് സാധ്യമല്ല''- കഴിഞ്ഞ മാസം ക്ലോപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.