ലിവർപൂൾ വിൽപനക്കില്ല; നയം പ്രഖ്യാപിച്ച് ഉടമ ജോൺ ഹെന്റി
text_fieldsടീമിനെ വിൽപനക്കു വെച്ചെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ഉടമയുടെ നിലപാടു മാറ്റം. 2010ൽ ക്ലബ് വാങ്ങിയ ഫെൻവേ സ്പോർട്സ് ഗ്രൂപ് തന്നെ ലിവർപൂൾ ഉടമകളായി തുടരുമെന്ന് ഹെന്ററി വ്യക്തമാക്കി. വിൽക്കാനുള്ള തീരുമാനം സമ്പൂർണമായി മാറ്റിവെച്ചിട്ടില്ലെന്നും നിലവിൽ ഫെൻവേ ഗ്രൂപ് തന്നെ തുടരുമെന്നും ചെയർമാൻ ടോം വെർണറും അറിയിച്ചു.
അടുത്തിടെയായി ക്ലബിലെ ഓഹരികൾ വിറ്റഴിക്കുന്നുവെന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. വാങ്ങാൻ സന്നദ്ധത അറിയിച്ച് ചില സ്ഥാപനങ്ങൾ രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നയപ്രഖ്യാപനം.
മുൻ ഉടമകളായ ടോം ഹിക്സ്, ജോർജ് ഗിലെറ്റ് എന്നിവരിൽനിന്ന് 30 കോടി പൗണ്ടിനാണ് 2019ൽ ഫെൻവേ ഗ്രൂപ് വാങ്ങിയിരുന്നത.. അമേരിക്കൻ ബാസ്കറ്റ്ബാൾ താരം ലെബ്രോൺ ജെയിംസ് രണ്ടു ശതമാനം ഓഹരി പങ്കാളിത്തമുള്ള ഉടമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.