പഴയ തട്ടകത്തിൽ ഗോളടിച്ച് ജോട്ട; വുൾവ്സിനെ കടന്ന് ലിവർപൂൾ
text_fieldsലണ്ടൻ: തോൽവി തുടർച്ചകളെ അരികിലാക്കി പ്രിമിയർ ലീഗിൽ ജയം പിടിച്ച് ചെമ്പട. കിരീട സ്വപ്നങ്ങൾ എന്നേ മറന്ന േക്ലാപിന്‍റെ കുട്ടികൾ വുൾവ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോൾ ജയത്തേടെ പോയിന്‍റ് പട്ടികയിൽ ആദ്യ നാലിലെങ്കിലും എത്തി ചാമ്പ്യൻസ് ലീഗ് അടുത്ത സീസണിൽ പന്തുതട്ടാൻ കാത്തിരിപ്പ് വീണ്ടും തുടങ്ങി. കഴിഞ്ഞ സെപ്റ്റംബറിൽ വുൾവ്സ് വിട്ട് ലിവർപൂളിലെത്തിയ ഡീഗോ ജോട്ടയായിരുന്നു പഴയ ക്ലബിനെ തോൽപിച്ച് ഗോളുമായി ലിവർപൂളിന് ആശ്വാസം നൽകിയത്. എട്ടാമതായിരുന്ന ലിവർപൂൾ ജയത്തോടെ ആറാമന്മാരായി.
മുൻനിരയിൽ മുഹമ്മദ് സലാഹുൾപെടെ തിളങ്ങിയിട്ടും ഗോൾ മാത്രം അകന്നുനിന്നതിനൊടുവിൽ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോളെത്തിയത്. രണ്ടാം പകുതിയിൽ മുഹമ്മദ് സലാഹും ലക്ഷ്യം കണ്ടെങ്കിലും ഓഫ്ൈസഡ് കെണിയിൽ കുരുങ്ങി.
കളി മുറുകുന്ന പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി 71 പോയിന്‍റുമായി ഒന്നാമതാണ്. 14 പോയിന്‍റ് പിറകിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് രണ്ടാമതും 56 പോയിന്‍റുമായി ലെസ്റ്റർ മൂന്നാമതുമാണ്. 51 പോയിന്‍റുള്ള ചെൽസി നാലാമതുണ്ട്. ഒരു കളി കുറച്ചുകളിച്ച വെസ്റ്റ്ഹാം ലിവർപൂളിനെക്കാൾ രണ്ട് പോയിന്‍റ് അധികവുമായി അഞ്ചാമതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.