ലിവർപൂളിന് വിജയത്തുടക്കം
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി, െലസ്റ്റർ സിറ്റി, എവർട്ടൻ എന്നിവർക്കു പിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റൊരു വമ്പന്മാരായ ലിവർപൂളിനും വിജയത്തുടക്കം. പുതിയ സീസണിലെ ആദ്യ മത്സരത്തിൽ നോർവിച് സിറ്റിയെ ലിവർപൂൾ 3-0ത്തിന് തോൽപിച്ചു. ആദ്യ രണ്ടു ഗോളിന് വഴിയൊരുക്കുകയും മൂന്നാം ഗോൾ നേടുകയും ചെയ്ത ഈജിപ്ത് സൂപ്പർ താരം മുഹമ്മദ് സലാഹാണ് ലിവർപൂളിെൻറ വിജയശിൽപി.
ട്രാൻസ്ഫർ വിൻഡോയിൽ പണമെറിയാതെ പഴയ പടക്കുതിരകളുമായി സീസണിനെ വരവേറ്റ യുർഗൻ ക്ലോപ്പിനും സംഘത്തിനും ഇതോടെ ആശ്വാസത്തുടക്കമായി. 26ാം മിനിറ്റിൽ ഡീഗോ ജോട്ടയും 65ാം മിനിറ്റിൽ റോബർട്ടോ ഫിർമീന്യോയും ഗോൾ നേടിയതിനു ശേഷമായിരുന്നു കോർണറിൽനിന്നുണ്ടായ അവസരത്തിൽ സലാഹിെൻറ (74) ഇടങ്കാലൻ പവർഫുള്ളർ വല തുളഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.