മുന്നേറി ലിവർപൂൾ, ചെൽസിക്ക് സമനില കുരുക്ക്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂൾ ജയം സ്വന്തമാക്കിയപ്പോൾ ചെൽസി സമനില വഴങ്ങി. ലിവർപൂൾ 3-1ന് ന്യൂകാസിൽ യുനൈറ്റഡിനെയാണ് തോൽപിച്ചത്. ചെൽസി എവർട്ടണിനോട് 1-1ന് സമനിലയിൽ കുടുങ്ങി.
ലിവർപൂളിനായി ഡീഗോ ജോട്ട, മുഹമ്മദ് സലാഹ്, അലക്സാണ്ടർ ആർനോൾഡ് എന്നിവരും ന്യൂകാസിലിനായി ജോൻജോ ഷെൽവിയും ചെൽസിക്കായി മേസൺ മൗണ്ടും എവർട്ടണിനായി ജറാഡ് ബ്രാൻത്വൈറ്റും ഗോൾ നേടി. മാഞ്ചസ്റ്റർ സിറ്റിക്ക് (41) പിന്നിൽ ലിവർപൂൾ (40) രണ്ടാമതും ചെൽസി (37) മൂന്നാമതുമാണ്.
കോവിഡ് കാരണം ശനിയാഴ്ച നടക്കേണ്ടിയിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ്-ബ്രൈറ്റൺ, സതാംപ്ടൺ-ബ്രെൻറ്ഫോഡ്, വാറ്റ്ഫോഡ്-ക്രിസ്റ്റൽ പാലസ്, വെസ്റ്റ്ഹാം-നോർവിച് മത്സരങ്ങൾ മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.