ബാഴ്സലോണാ.. നിങ്ങളിതു കാണണം, കരഞ്ഞിറങ്ങിയ കളിയരങ്ങിലെ സുവാരസിൻ്റെ മധുരപ്രതികാരം ..
text_fieldsമഡ്രിഡ്: ഒത്തിരി സ്വപ്നങ്ങൾ കൂടെക്കൂട്ടി നീണ്ട കാലം ജഴ്സിയണിഞ്ഞ ഇഷ്ട ക്ലബിൽനിന്നും കൂട്ടുകാരിൽനിന്നും നിർദയം പടിയിറക്കിയവരോട് ലൂയി സുവാരസ് എന്ന ഉറുഗ്വായ്ക്കാരന് ഇതിൽപരം എങ്ങനെ പകരം ചോദിക്കാനാകും? പുതിയ പരിശീലകനായി എത്തിയ റൊണാൾഡ് കോമാെൻറ ഗുഡ് ബുക്കിലില്ലാത്തതിന് നൂക്യാമ്പിൽ നിന്ന് പുറത്തുപോകേണ്ടിവന്നപ്പോൾ വീണ കണ്ണീരാണ് അത്ലറ്റിക്കോക്കൊപ്പം ലാ ലിഗ കിരീടവുമായി മടങ്ങുേമ്പാൾ മെട്രോപോളിറ്റൻ മൈതാനത്ത് സുവാരസ് കഴുകിക്കളഞ്ഞത്.
ശനിയാഴ്ച വായ്യഡോളിഡിനെതിരെ സ്വന്തം കളിമുറ്റത്ത് ജയം അനിവാര്യമായിരുന്നു അത്ലറ്റിക്കോക്ക്. 18ാം മിനിറ്റിൽ വയ്യഡോളിഡ് താരം ഓസ്കർ പ്ലാനോയുടെ ഗോളിൽ പിറകിലായി പോയ മഡ്രിഡ് ടീമിന് സമനില പിടിക്കാൻ പോലും 57ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. എയ്ഞ്ചൽ കൊറിയ സമനില നൽകി 10 മിനിറ്റ് കഴിഞ്ഞ് ടീമിനെ വിജയത്തിലേക്കും ലാ ലിഗ കിരീടത്തിലേക്കും നയിച്ച് ലക്ഷ്യം നേടുേമ്പാൾ അത്ലറ്റിക്കോക്കൊപ്പം സുവാരസും എല്ലാം ആഹ്ലാദ നൃത്തം തുടങ്ങിയിരുന്നു.
കളി കഴിഞ്ഞ് താരങ്ങൾ മൈതാനം വലംവെക്കുേമ്പാൾ സുവാരസ് കണ്ണീർ പൊഴിക്കുന്നതായിരുന്നു കാഴ്ച, ആനന്ദക്കണ്ണീരായിരുന്നുവെന്ന് മാത്രം. ഏറെ നേരം മൈതാനത്തിരുന്ന് മൊബൈൽ ഫോണിലും അല്ലാതെയും ഇഷ്ടമുള്ളവരോട് സന്തോഷം പങ്കുവെച്ചു. ''അത്ലറ്റികോ നൽകിയ സ്വീകാരമാണ് എന്നെ സന്തോഷിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും മികച്ച പ്രകടനത്തിന് അവർ അവസരം നൽകി. അവർ നൽകിയ വിശ്വാസത്തിന് നൽകി. അന്ന് എനിക്കൊപ്പം വേറെയും കുറെപേർ അനുഭവിക്കേണ്ടിവന്നിരുന്നു, എെൻറ ഭാര്യ, കുട്ടികൾ... വർഷങ്ങളായി മൈതാനത്തുണ്ട്. പക്ഷേ, ഇത്രയേറെ അനുഭവിക്കേണ്ടിവന്നത് ആദ്യമായാണ്. കലാശപ്പോരാട്ട ദിനത്തിൽ തിളങ്ങാനായത് അഭിമാനകരമാണ്''- സുവാരസ് പറഞ്ഞു.
കഴിഞ്ഞ സീസൺ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെ രണ്ടു പോയിൻറിന് പിറകിലാക്കി കിരീടമണിഞ്ഞ അത്ലറ്റിക്കോ ഏഴുവർഷത്തെ ഇടവേളക്കു ശേഷമാണ് ലാ ലിഗ സ്വന്തം മാറോടുചേർക്കുന്നത്.
മറുവശത്ത്, അവസാന അങ്കം ജയിച്ചിട്ടും റയൽ രണ്ടാമന്മാരും അതുവഴി നീണ്ട ഇടവേളക്കു ശേഷം ഈ സീസണിൽ ഒരു കിരീടവുമില്ലാതെ മടങ്ങുന്നവരുമായി. സുവാരസിനെയും കൂട്ടരെയും പറഞ്ഞയച്ച് ഇഷ്ടമുള്ളവരെ നിലനിർത്തി മാറ്റിയെടുത്ത ബാഴ്സയാകട്ടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ക്യാപ്റ്റൻ
മെസ്സിയില്ലാതെ കളിച്ച അവസാന മത്സരത്തിൽ ഐബറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചതോടെയാണ് സെവിയ്യയെയും കടന്ന് മൂന്നാം സ്ഥാനം ഉറപ്പിക്കാനായത്. സ്വന്തം മൈതാനത്ത് വിയ്യാ റയലിനെതിരെയായിരുന്നു അവസാന മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളുകൾക്ക് റയൽ അവസാന അങ്കം ജയിച്ചുകയറിയത്.
മറ്റു ലീഗുകളിൽ കിരീടം നേരത്തെ ഉറപ്പാക്കപ്പെട്ടപ്പോഴും ലാ ലിഗയിൽ അവസാന മത്സരങ്ങളേ വിധിയെഴുതൂ എന്നുറപ്പായിരുന്നു. ജയം നേടിയാൽ മതിയായിരുന്നു അത്ലറ്റിക്കോക്ക്. റയലിനാകട്ടെ, ജയം പോരാ അത്ലറ്റികോ ജയിക്കാതിരിക്കുകയും വേണം. അതു നടക്കാതെ വന്നതോടെയാണ് മഡ്രിഡിലെ അയൽക്കാർ കപ്പുമായി മടങ്ങിയത്. കിരീട നഷ്ടങ്ങളുടെ സീസണായി മാറിയ റയലിൽ കോച്ച് സിദാൻ ഇനി തുടരില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ബാഴ്സക്കു ശേഷം അത്ലറ്റികോ ജഴ്സിയിലേക്കു മാറിയ സീസണിൽ സുവാരസിെൻറ സമ്പാദ്യം 21 ഗോളാണ്. 20 ലേറെ ഗോളുകൾ നേടുന്നത് ഇത് അഞ്ചാം തവണയും. രണ്ടു ക്ലബുകൾക്കായി ലാ ലിഗ കിരീടം നേടുന്ന മൂന്നാമത്തെ താരവുമാണ് സുവാരസ്. നേരത്തെ അർദ ടുറാനും ഡേവിഡ് വിയ്യയുമായിരുന്നു സ്വപ്ന നേട്ടങ്ങളിലെത്തിയവർ.
കഴിഞ്ഞ സീസണിനൊടുവിൽ ബാഴ്സ ക്യാമ്പിൽ കൂട്ട പിരിച്ചുവിടൽ മണി മുഴങ്ങിയപ്പോഴും തനിക്ക് ടീമിനൊപ്പം നിൽക്കാൻ കൊതിയുണ്ടെന്ന് സുവാരസ് പ്രഖ്യാപിച്ചതായിരുന്നു. പക്ഷേ, വഴങ്ങാതിരുന്ന ക്ലബ് സുവാരസിനെ നിർദയം പറഞ്ഞയച്ചു. ഇതോടെയാണ് സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ ഒപ്പം നിന്നത്. തുടക്കത്തിലേ മിന്നും പ്രകടനങ്ങളുമായി നിറഞ്ഞുനിന്ന താരം പലവട്ടം അത്ലറ്റികോ വിജയങ്ങളിൽ നിർണായകമായി. ഒടുവിൽ കിരീടം മാറോടുചേർക്കുേമ്പാൾ ഇത് സവിശേഷ മുഹൂർത്തമെന്ന് സുവാരസ് പറയുേമ്പാൾ വീണ കണ്ണീരിെൻറ കൂടി വേദന അതിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.