മെസ്സി കളിക്കുന്ന മേജർ ലീഗ് സോക്കറിലെ മത്സരങ്ങൾ എങ്ങനെ ഇന്ത്യയിൽ കാണാം
text_fieldsയു.എസ്.എയിലെ പ്രധാനപ്പെട്ട ഫുട്ബാൾ ലീഗുകളിലൊന്നാണ് മേജർ ലീഗ് സോക്കർ. യു.എസിലെ ഏറ്റവും ജനപ്രീതിയുള്ള മൂന്ന് ലീഗുകളിലൊന്നാണ് ഇത്. പക്ഷേ അപ്പോഴും യു.എസിന് പുറത്തേക്ക് ലീഗ് കാര്യമായി ജനശ്രദ്ധയാകർഷിച്ചിരുന്നില്ല.
എന്നാൽ, വലിയ താരങ്ങൾ ലീഗിലേക്ക് എത്തിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മേജർ ലീഗ് സോക്കറിന്റെ ആരാധകരുടെ എണ്ണം വർധിക്കുകയാണ്. ലയണൽ മെസ്സി കൂടി ലീഗിലേക്ക് എത്തിയതോടെ ഇന്ത്യയിലും മേജർ ലീഗ് സോക്കറിന് ആരാധകരേറുകയാണ്. കഴിഞ്ഞ ദിവസമാണ് ലീഗിലെ ക്ലബുകളിലൊന്നായ ഇന്റർമയാമിക്കായി ലയണൽ മെസ്സി അരങ്ങേറിയത്. മെസ്സിയുടെ അരങ്ങേറ്റത്തിന് പിന്നാലെ ഇന്ത്യയിൽ ലീഗ് മത്സരങ്ങൾ എങ്ങനെ കാണാൻ സാധിക്കുമെന്നാണ് ഫുട്ബാൾ ആരാധകർ ചോദിക്കുന്നത്.
ഫെബ്രുവരി 25ന് തുടങ്ങിയ ലീഗിന്റെ ഫൈനൽ ഡിസംബർ ഒമ്പതിനാണ്. മെസ്സി കളിക്കുന്ന ഇന്റർ മയാമി കഴിഞ്ഞ 11 മത്സരങ്ങളും തോറ്റ് ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരാണ്.നിലവിൽ ഇന്ത്യയിൽ കായികമത്സരങ്ങളുടെ സംപ്രേഷണം നടത്തുന്ന സ്റ്റാർ സ്പോർട്സ്, സോണി, വിയാകോം 18 തുടങ്ങിയ നെറ്റ്‍വർക്കുകളൊന്നും യു.എസ് ഫുട്ബാൾ ലീഗ് കാണിക്കുന്നില്ല. അതുകൊണ്ട് ചാനലിലൂടെ കളികാണാൻ സാധിക്കില്ല. എന്നാൽ, സ്ട്രീമിങ്ങിലൂടെ മത്സരം കാണാൻ ഇന്ത്യയിലും അവസരമുണ്ട്. ആപ്പിൾ ടി.വിയിലൂടെയാണ് മത്സരം സ്ട്രീം ചെയ്യുന്നത്. ഐ.ഒ.എസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾ ആപ്പിൾ ടി.വി ഉപയോഗിച്ച് മത്സരം ലൈവ് സ്ട്രീം ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.