കർണാടകയുടെ സ്കോറർ ബാവു നിഷാദ് 'മലപ്പുറത്തിെൻറ കോഴിക്കോട്ടുകാരൻ'
text_fieldsമലപ്പുറം: ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് താരമായി ശ്രദ്ധിക്കപ്പെട്ട അണ്ടർ 21 മിഡ്ഫീൽഡറാണ് കോട്ടപ്പടി സ്റ്റേഡിയത്തിൽ ഒഡിഷക്കെതിരെ കളം നിറഞ്ഞുകളിച്ച കർണാടകയുടെ ബാവു നിഷാദ്. മലപ്പുറത്തെ മൈതാനങ്ങൾ ബാവുവിന് അപരിചിതമല്ലെന്നർഥം. സുബ്രതോ കപ്പ് അണ്ടർ 17 അന്തർദേശീയ സ്കൂൾ ടൂർണമെൻറിൽ കേരള ടീമിനെ സെമി ഫൈനലിലെത്തിച്ച നായകനാണ് ബാവു. എൻ.എൻ.എം എച്ച്.എസ്.എസാണ് കേരളത്തെ പ്രതിനിധീകരിച്ചത്. അന്ന് ബാവുവിെൻറ ബൂട്ടിൽനിന്ന് ഗോളുകൾ പിറന്നു.
ഞായറാഴ്ച വൈകീട്ട് ഒഡിഷക്കെതിരെ 34ാം മിനിറ്റിലായിരുന്നു ബാവുവിെൻറ മനോഹര ഗോൾ. മംഗലാപുരം യെനെപോയ സർവകലാശാലയുടെ താരമാണിപ്പോൾ. സർവകലാശാല ടീമിലൂടെയാണ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ബാവു സന്തോഷ് ട്രോഫി ക്യാമ്പിലെത്തുന്നത്. ചേലേമ്പ്രയിലായിരുന്നു ഹയർ സെക്കൻഡറി പഠനം. അണ്ടർ 14, 15 കേരള ടീമുകളിലും അംഗമായി. ക്രസൻറ് ഫുട്ബാൾ അക്കാദമി പരിശീലകനായ കോഴിക്കോട് വെള്ളിമാട് കുന്ന് അബ്ദുറഷീദിെൻറയും സുഹറയുടെയും മകനാണ്. മൂന്നാം ക്ലാസ് തൊട്ട് പിതാവിെൻറ ശിക്ഷണത്തിലാണ് ബാവു ഫുട്ബാൾ കളിച്ച് വളർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.