കാല്പന്തുകളിയുടെ മലപ്പുറം പെരുമയുമായി എടക്കര സ്വദേശി ബംഗളൂരുവിലേക്ക്
text_fieldsഎടക്കര: കാല്പന്തുകളിയുടെ പെരുമയുമായി എടക്കരയില്നിന്നൊരു കൗമാരതാരം ബംഗളൂരുവിലേക്ക്. മൂത്തേടം കാരപ്പുറം സ്വദേശിയായ ഷാഹീദ് അഫ്രീദിയെന്ന 15കാരനാണ് പ്രഫഷനല്‍ ഫുട്ബാള്‍ രംഗത്തെ പ്രശസ്ത ക്ലബുകളിലൊന്നായ ബംഗളൂരു എഫ്.സിക്കായി ബൂട്ടണിയാനുള്ള ഭാഗ്യം കൈവന്നത്.
കാരപ്പുറം ചോലയിലെ പിലാക്കല്‍ ജലീല്‍-സാഹിറ ദമ്പതികളുടെ മകനായ ഷാഹിദ് അഫ്രീദി യൂത്ത് ഐ ലീഗില്‍ ബംഗളൂരു എഫ്.സിക്കായി കളിക്കാന്‍ കരാര്‍ ഉറപ്പിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ അക്കാദമിയിലൂടെയായിരുന്നു ഷാഹിദിെൻ പരിശീലനം ആരംഭിച്ചത്.
നിലമ്പൂരിലെ കമാലുദ്ദീന് മൊയിക്കല്, ഇസ്ഹാഖ്, ഉസ്മാന്, ഷാജി എന്നിവര്‍ക്ക് കീഴില്‍ വിദഗ്ധ പരിശീലനം നേടിയ ഈ കൊച്ചുമിടുക്കന് കാല്പന്തുകളിയില് കാണിക്കുന്ന അസാമാന്യമികവാണ് ചെറുപ്രായത്തില്‍തന്നെ വന്‍ നേട്ടത്തിലേക്ക് എത്തിച്ചത്. എഫ്.സി കേരള, റെഡ് സ്റ്റാര്‍ ക്ലബുകള്‍ക്കായി മികച്ചപ്രകടനം കാഴ്ചവെച്ച ഷാഹിദ് അഫ്രീദി ഫുട്ബാള്‍ ആരാധകരുടെ പ്രശംസാപാത്രമായിരുന്നു.
14 ദിവസത്തെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ ജനുവരി 19ന് ഷാഹിദ് മാതാപിതാക്കള്‍ക്കൊപ്പം ബംഗളൂരുവിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പിലാണ്. ഫുട്ബാള്തന്നെയാണ് തെൻറ ജീവിതലക്ഷ്യമെന്ന് മുന്‍ സായ് കാമ്പസ് വിദ്യാര്‍ഥി കൂടിയായ ഷാഹിദ് അഫ്രീദി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.