ഏഴാം കിരീടത്തിൽ ഏഴ് മലപ്പുറം
text_fieldsമലപ്പുറം: മലപ്പുറത്തിന്‍റെ മണ്ണിൽവെച്ച് കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ ടീമിന്‍റെ ഭാഗമായി ജില്ലക്കാരായ ഏഴുപേർ. അര്‍ജുന്‍ ജയരാജ്, കെ. സല്‍മാന്‍, എ.പി. മുഹമ്മദ് സഹീഫ്, ഫസലുറഹ്മാൻ, എന്‍.എസ്. ഷിഗില്‍, ടി.കെ. ജെസിന്‍ എന്നിവരാണ് 20 അംഗത്തിലെ മലപ്പുറം താരങ്ങൾ. മുന്‍ ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറിയും കൂട്ടിലങ്ങാടി സ്വദേശിയുമായ എം. മുഹമ്മദ് സലീം കേരള ടീമിന്‍റെ മാനേജറുമാണ്. കേരള യുനൈറ്റഡ് എഫ്.സി നായകനും ഐ ലീഗ് താരവുമാണ് തൃക്കലങ്ങോട് സ്വദേശിയായ മധ്യനിരക്കാരൻ അര്‍ജുന്‍ ജയരാജ്. മിഡ്ഫീൽഡർ സല്‍മാന്‍, മുന്നേറ്റത്തിലെ ടി.കെ. ജെസിന്‍ എന്നിവരും യുനൈറ്റഡിൽനിന്നുണ്ട്. ഇവർ യഥാക്രമം തിരൂർ, നിലമ്പൂർ സ്വദേശികളാണ്. മധ്യനിരയിൽ കളിക്കുന്ന വളാഞ്ചേരിക്കാരൻ ഷിഗില്‍ ബംഗളൂരു എഫ്.സിയുടെ റിസര്‍വ് ടീമിലുണ്ട്. സബ്ജൂനിയര്‍ നാഷനല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട് അണ്ടര്‍ 21 താരമായ ഷിജില്‍. പ്രതിരോധ നിരയിലെ മുഹമ്മദ് ഷഹീഫും (തിരൂർ കൂട്ടായി) അണ്ടര്‍ 21 താരമാണ്. ജില്ല ടീമിനായി കളിച്ചിട്ടുണ്ട്. കൂട്ടായി മൗലാന അക്കാദമിയിലായിരുന്നു തുടക്കം. ഇപ്പോൾ പറപ്പൂര്‍ എഫ്.സിയുടെ താരമാണ്. ഫസലു റഹ്മാനും (തിരൂർ) മധ്യനിരയിലാണ് കളിക്കുന്നത്. സാറ്റ് തിരൂരിന്‍റെ താരമാണ് ഫസൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.