കേരളം-ബംഗാൾ ഫൈനൽ മുൻ സന്തോഷ് ട്രോഫി താരങ്ങൾ വിലയിരുത്തുന്നു
text_fieldsവി.പി. ഷാജി
ഫൈനലിന്റെയും ഇത്രയും കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെയും സമ്മർദത്തോടെയായിരുന്നു കേരളത്തിന്റെ തുടക്കം. പിന്നീട് ഇതിനെ അതിജിവിച്ചെങ്കിലും അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പറ്റിയില്ല. ഇത് പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ ഫലം മാറിയേനെ. ബംഗാളിനും സമാനമായി നല്ല അവസരം ലഭിച്ചിരുന്നു. രണ്ട് ടീമുകളും നേടിയത് നല്ല ഗോളുകളായിരുന്നു.
അബ്ദുൽ ഹക്കീം
മലപ്പുറത്തിന് ലോകകപ്പ് കഴിഞ്ഞ പ്രതീതിയായിരുന്നു. കാണികൾ ജയിപ്പിച്ച ടൂർണമെന്റാണിത്. കൈവിട്ടുപോയ കളി അവരുടെ പിന്തുണയോടെയാണ് തിരിച്ചുപിടിക്കാൻ സാധിച്ചത്. ഈ വിജയം വേണമെങ്കിൽ അവർക്കായി സമർപ്പിക്കാം. വേറെ എവിടെ നടത്തിയാലും സന്തോഷ് ട്രോഫിക്ക് ഇത്രയേറെ കാണികളുടെ പിന്തുണ കിട്ടില്ലായിരുന്നു. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തത് തിരിച്ചടിയായി.
ആസിഫ് സഹീർ
നമ്മൾ ആഗ്രഹിച്ചത് പോലെ പിള്ളേര് അത് നേടി. മുപ്പതിനായിരത്തോളം വരുന്ന കാണികളുടെ പ്രാർഥന ദൈവം കേട്ടു. പെരുന്നാൾ തലേന്ന് തന്നെ കിരീടം കൂടിയതോടെ ഇരട്ടി മധുരമായി. ആധികാരികമായി തന്നെയാണ് കേരളം ഫൈനലിലെത്തിയത്. എന്നാൽ, കുറച്ച് സ്ട്രഗിൾ ചെയ്തു. ബംഗാൾ ആദ്യ മത്സരത്തിലെ പിഴവ് പൂർണമായും തിരുത്തി കേരളത്തെ പഠിച്ചാണ് കളിക്കാൻ ഇറങ്ങിയത്. പ്രതിരോധത്തിലൂന്നിയായിരുന്നു അവരുടെ കളി. കിട്ടിയ അവസരം മുതലാക്കിയിരുന്നെങ്കിൽ ഇതിലും വലിയ വിജയം നേടാനാകുമായിരുന്നു. എങ്കിലും ചുണക്കുട്ടികൾ തകർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.