പകരക്കാരനായി എത്തി ഗോളടിപ്പിച്ച് മലയാളി താരം വി.പി സുഹൈർ; തലവര മാറാതെ ഈസ്റ്റ് ബംഗാൾ
text_fieldsപനാജി: സെൽഫ് ഗോളിൻെറ ആനുകൂല്യത്തിൽ മുൻതൂക്കവുമായി നോർത്ത് ഈസ്റ്റ് യുനൈറ്റഡ് കളം വാഴുന്ന സമയം. ഹാട്രിക് തോൽവി ഒഴിവാക്കാൻ ഈസ്റ്റ് ബംഗാൾ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നു. ഫലം എന്തുമാവാമെന്നതിനാൽ ഉദ്വേഗം വിട്ടുമാറുന്നില്ല. ഈ സമയത്താണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് കോച്ച് ജെറാഡ് നസ് മലയാളി താരം വി.പി. സുഹൈറിനെ കളത്തിലിറക്കുന്നത്.
കളത്തിലെത്തിയ ഉടനെ തന്നെ സോളോ എഫേർട്ടുമായി തുടങ്ങിയ സുഹൈർ ഭാഗ്യ താരമാവുമെന്ന് കോച്ച് ഉറപ്പിച്ചു കാണും. നസ് കരുതിയ പാലെ തന്നെയായി കാര്യങ്ങളും. 92ാം മിനിറ്റിൽ മലയാളി താരം വി.പി സുഹൈർ നൽകിയ അസാമാന്യ ക്രോസ്, ബംഗാളിൻെറ ഉണർവ് കെടുത്തി. അതിവേഗത്തിൽ നടത്തിയ കൗണ്ടർ ക്രോസ് പകരക്കാരനായി ഇറങ്ങിയ റൊചാർസേല ഗോളാക്കുകയായിരുന്നു. നോർത്ത് ഈസ്റ്റിന് 2-0ത്തിൻെറ മികച്ച വിജയം.
ഇതോടെ, എട്ടു പോയൻറുമായി നോർത്ത് ഈസ്റ്റ് യുനൈറ്റഡ് രണ്ടാം സ്ഥാനത്ത് എത്തി. ഐ.ലീഗിലെ പുലിക്കുട്ടികൾ ഐ.എസ്.എല്ലിൽ പൂച്ചകുട്ടികളായപ്പോൾ, ഹാട്രിക്ക് തോൽവിയാണ് ഈസ്റ്റ് ബംഗാളിന് ഏറ്റു വാങ്ങേണ്ടി വന്നത്.
ഭാഗ്യം സീസണിൽ തങ്ങൾക്കൊപ്പമാണെന്ന് തെളിയിച്ചാണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് കളിമതിയാക്കിയത്. 33ാ മിനിറ്റിൽ നേടിയ ഗോൾ പോലും ഭാഗ്യത്തിലൂടെയായിരുന്നു. അപ്രതീക്ഷിതായി എത്തിയ ക്രോസ് ഈസ്റ്റ് ബംഗാളിൻെറ വിങ്ങർ സിങ് സുർചന്തയുടെ കാലിൽ തട്ടി പോസ്റ്റിലാവുകയായിരുന്നു. ഒടുവിൽ 91ാം മിനിറ്റിൽ രണ്ടാം ഗോളും നേടിയതോടെ നോർത്ത് ഈസ്റ്റ് ജയം ഉറപ്പിച്ചു.
മലയാളി താരങ്ങളായ വി.പി സുഹൈർ നേർത്ത് ഈസ്റ്റിലും മുഹമ്മദ് ഇർഷാദും സി.കെ വിനീതും ഈസ്റ്റ് ബംഗാളിലും ബൂട്ടുകെട്ടിയ മത്സരം കൂടിയായിരുന്നു അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.