മലയാളി ഗോൾ കീപ്പർ ടി.പി രെഹനേഷ് ജാംഷഡ്പൂർ വിടുന്നു; കൂടുമാറ്റം മുംബൈ സിറ്റിയിലേക്ക്
text_fieldsമുംബൈ: മലയാളിയും ജാംഷഡ്പൂർ എഫ്.സിയുടെ സ്റ്റാർ ഗോൾ കീപ്പറുമായ ടി.പി രെഹനേഷ് ഈ സീസണോടെ ക്ലബ് വിട്ടേക്കുമെന്ന് റിപ്പോർട്ട്. മുംബൈ സിറ്റി എഫ്.സിയിലേക്കാണ് കൂടുമാറ്റമെന്നാണ് പ്രാഥമിക വിവരം. മുംബൈയുടെ ഗോൾ കീപ്പർ മുഹമ്മദ് നവാസ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രെഹനേഷിനായി മുംബൈ സിറ്റി ചരട് വലിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ജാംഷഡ്പൂരിലെത്തിയ രെഹനേഷ് തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ സൂപ്പർ ലീഗിലുടനീളം പുറത്തെടുത്തത്. ലീഗിലെ അവസാന നാല് സീസണുകളിലും ജാംഷഡ്പൂരിനായി ഗ്ലൗ അണിഞ്ഞ താരം നിലവിൽ ക്ലബിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറാണ്.
നോർത്ത് ഈസ്റ്റ് യുനൈറ്റഡിലൂടെ ഐ.എസ്.എല്ലിൽ അരങ്ങേറിയ രെഹനേഷ് 2019ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇതിനിടെ ഈസ്റ്റ് ബംഗാളിനായും കളിച്ചിട്ടുണ്ട്. 2020 ലാണ് താരത്തെ ജാംഷഡ്പൂർ സ്വന്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.