വി.പി. സുഹൈർ ഇന്ത്യൻ ടീമിൽ; ഗില്ലും ഹോർമിപാമുമടക്കം ഏഴു പുതുമുഖങ്ങൾ
text_fieldsന്യൂഡൽഹി: ഈമാസം 23നും 25നും നടക്കുന്ന ബഹ്റൈനും ബലറൂസിനുമെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള 25 അംഗ ഇന്ത്യൻ ഫുട്ബാൾ ടീമിനെ കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. സ്ട്രൈക്കർ വി.പി. സുഹൈർ ആണ് ടീമിലിടംപിടിച്ച ഏക മലയാളി. സാധ്യത സംഘത്തിലുണ്ടായിരുന്ന മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദും ആഷിഖ് കുരുണിയനും പരിക്ക് ഭേദമാവാത്തതിനാൽ ടീമിലില്ല.
സുഹൈർ അടക്കം ഏഴു പുതുമുഖങ്ങൾ ടീമിലുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് ഗിൽ, സ്റ്റോപ്പർ ബാക്ക് ഹോർമിപാം റുയിവ എന്നിവരും ഡിഫൻഡർമാരായ അൻവർ അലി, റോഷൻ സിങ്, മിഡ്ഫീൽഡർമാരായ ഡാനിഷ് ഫാറൂഖ്, അനികേത് ജാദവ് എന്നിവരുമാണ് മറ്റു നവാഗതർ.
ടീം: ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, പ്രഭ്സുഖൻ സിങ് ഗിൽ. ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, സെരിറ്റൺ ഫെർണാണ്ടസ്, രാഹുൽ ബെക്കെ, ഹോർമിപാം റുയിവ, സന്ദേശ് ജിങ്കാൻ, അൻവർ അലി, ചിൻഗ്ലൻസെന സിങ്, സുഭാശിഷ് ബോസ്, ആകാശ് മിശ്ര, റോഷൻ സിങ്. മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ, ബിപിൻ സിങ്, പ്രണോയ് ഹൽദാർ, ജീക്സൺ സിങ്, ബ്രൻഡൻ ഫെർണാണ്ടസ്, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് യാസിർ, അനികേത് ജാദവ്. സ്ട്രൈക്കർമാർ: ലിസ്റ്റൺ കൊളാകോ, മൻവീർ സിങ്, വി.പി. സുഹൈർ, റഹീം അലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.