മഞ്ഞക്കടലിരമ്പുമോ? ബ്ലാസ്റ്റേഴ്സിന് ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും
text_fieldsഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ കിരീടമുയർത്താനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴിസിന് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും.
പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നുവെന്ന് നടൻ മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ...പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. Kerala Blasters ടീമിന് വിജയാശംസകൾ.. - മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെയാണ് മഞ്ഞപ്പടക്ക് ആശംസയുമായി മോഹൻലാൽ രംഗത്തെത്തിയത്.
മഞ്ഞപ്പടയുടെ വിജയത്തിനായി ജനങ്ങളോടൊപ്പം പ്രാർത്ഥനയോടെ താനും ഉണ്ടാകുമെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടുതവണ നേരിയവ്യത്യാസത്തിൽ കൈവിട്ട കീരീടം ഇക്കുറി നേടാനാകുമെന്ന പ്രതീക്ഷയിലാണ് ടീമംഗങ്ങളും മഞ്ഞപ്പടയുടെ ആരാധകരും. ഗോവയിലെ ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നായിരിക്കും മത്സരം നടക്കുക. കലാശപ്പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിയെ നേരിടും. സെർബിയക്കാരനായ ഇവാൻ വുകോമനോവിച് എന്ന കോച്ചിന്‍റെ കീഴിൽ മികച്ച മത്സരം ടീമിന് കാഴ്ച്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ. ഏഴ് ജയങ്ങളുടെ പകിട്ടുള്ള ജംഷേദ്പൂരിനെ മലർത്തിയടിച്ചാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.