യുവ മിഡ്ഫീൽഡർ മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുനൈറ്റഡിൽ; 627 കോടിയുടെ കരാർ
text_fieldsമാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് യുവ മിഡ്ഫീല്‍ഡര്‍ മേസണ്‍ മൗണ്ട് മാഞ്ചസ്റ്റർ യുനൈറ്റഡുമായി കരാറൊപ്പിട്ടു. ചെൽസിയിൽനിന്ന് 60 ദശലക്ഷം പൗണ്ടിനാണ് (ഏകദേശം 627 കോടി ഇന്ത്യന്‍ രൂപ) താരത്തെ യുനൈറ്റഡ് സ്വന്തമാക്കിയത്. അഞ്ചു വര്‍ഷത്തേക്കാണ് കരാർ.
ഒരുവർഷം കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്. ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ യുനൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്‍റെ ഒന്നാമത്തെ ടാർഗറ്റായിരുന്നു 24കാരനായ മൗണ്ട്. 2019ല്‍ സീനിയര്‍ ടീം അരങ്ങേറ്റത്തിന് ശേഷം ചെല്‍സിക്ക് വേണ്ടി 195 മത്സരങ്ങളില്‍നിന്ന് 33 ഗോളുകള്‍ നേടിയിട്ടുണ്ട്.
നിങ്ങൾ വളർന്നുവന്ന ക്ലബ് വിടുന്നത് ഒരിക്കലും എളുപ്പമല്ലെന്ന് കരാറൊപ്പിട്ടശേഷം മൗണ്ട് പ്രതികരിച്ചു. ‘എന്റെ കരിയറിന്റെ അടുത്തഘട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ആവേശകരമായ അനുഭവമായിരിക്കും. അവർക്കെതിരെ മത്സരിച്ചതിന്‍റെ അനുഭവത്തിൽ, ഞാൻ ചേരുന്നത് ശക്തമായ ഒരു ക്ലബിനൊപ്പമാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. പ്രധാന ട്രോഫികൾ നേടാനുള്ള യുനൈറ്റഡിന്‍റെ യാത്രയുടെ ഭാഗമാകാനായതിന്‍റെ ആവേശത്തിലാണ്’ -മേസൺ മൗണ്ട് പ്രതികരിച്ചു.
മികച്ചൊരു അന്താരാഷ്ട്ര താരത്തെ, അതും അദ്ദേഹത്തിന്‍റെ കരിയറിന്‍റെ സുപ്രധാന ഘട്ടത്തിൽ ക്ലബിലെത്തിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് യുനൈറ്റഡ് മാനേജ്മെന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.