ഫെർഗൂസൻ യുഗത്തിനുശേഷം ഒന്നിലെത്തി മാഞ്ചസ്റ്റർ യുനൈറ്റഡ്
text_fieldsലണ്ടൻ: അലക്സ് ഫെർഗൂസൻ യുഗത്തിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയൻറ് പട്ടികയിൽ ആദ്യമായി ഒന്നാം നമ്പറിലേക്കുയർന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്.2012-13 സീസണിൽ അവിശ്വസനീയ കുതിപ്പുമായി ലീഗ് കിരീടമണിഞ്ഞ് ഫെർഗൂസൻ പടിയിറങ്ങി, ഏഴു സീസണിനുശേഷമാണ് ആരാധകർക്ക് ആവേശമായ കുതിപ്പ്.
കഴിഞ്ഞ പല സീസണിലും ആദ്യ ഏഴു മത്സരങ്ങൾക്കുള്ളിൽ ഒന്നിലെത്തിയിട്ടുണ്ടെങ്കിലും, പകുതിയോടടുത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആദ്യമായാണ് യുനൈറ്റഡ് ഒന്നിലെത്തുന്നത്.
കഴിഞ്ഞ രാത്രിയിൽ ബേൺസിനെ ഒരു ഗോളിലാണ് വീഴ്ത്തിയത്. 71ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡ് വിങ്ങിൽനിന്നു നൽകിയ ഹൈബാൾ, മനോഹരമായ വോളിയിലൂടെ അടിച്ചുകയറ്റിയ പോൾ പൊഗ്ബയാണ് ഒരു ഗോൾ ജയമൊരുക്കിയത്. ഫസ്റ്റ് ടൈം ഷോട്ടിൽ പറന്ന പന്ത് ബേൺലി ഡിഫൻഡർ മാറ്റ് ലോട്ടണിൽ തട്ടി, ഗോളി നിക് പോപെയുടെ കാലുകൾക്കിടയിലൂടെ വലയിലെത്തി. മറ്റൊരു മത്സരത്തിൽ എവർട്ടൻ 2-1ന് വോൾവർഹാംപ്ടനെ തോൽപിച്ചു.
17 കളി പൂർത്തിയായപ്പോൾ 11 കളി ജയിച്ച യുനൈറ്റഡിന് 36 പോയൻറാണുള്ളത്. രണ്ടാമതുള്ള ലിവർപൂളിന് 33ഉം മൂന്നാമതുള്ള ലെസ്റ്ററിന് 32ഉം പോയൻറുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.