മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനൊരുങ്ങി ആപ്പിൾ
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ ടെക് ഭീമൻ ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. 8.5 ബില്യൺ യൂറോക്ക് ക്ലബിനെ വാങ്ങാനൊരുങ്ങുന്നുവെന്നാണ് സൂചന. ക്ലബിന്റെ ഉടമസ്ഥരായ ഗ്ലാസേർസ് 17 വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ പുറത്ത് വന്നു. ക്ലബിനായി മറ്റ് സാധ്യതകൾ തേടുന്നുണ്ടെന്ന് ഉടമകൾ വ്യക്തമാക്കിയിരുന്നു. ഉയർന്ന തുക വാഗ്ദാനം ചെയ്യുന്നവർക്ക് ക്ലബ് വിൽക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചത്.
ആപ്പിളിന്റെ ഉടമകൾ ക്ലബ് വാങ്ങുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്നാണ് സൂചന. ക്ലബിന്റെ ആരാധകരും പുതിയ ഉടമകൾ വരാനാണ് ആഗ്രഹിക്കുന്നത്. പരിശീലക സ്ഥാനത്ത് നിന്ന് അലക്സ് ഫെർഗൂസൻ പടിയിറങ്ങിയ ശേഷം വലിയ നേട്ടങ്ങളുണ്ടാക്കുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. തുടർന്ന് ക്ലബ് ഉടമകൾ മാറ്റം ആഗ്രഹിച്ചിരുന്നു.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിലൊന്നാണ് ആപ്പിൾ. 400 ബില്യൺ ഡോളറാണ് ആപ്പിളിന്റെ പ്രതിവർഷ വരുമാനം. അതേസമയം, കായിക രംഗത്ത് ആപ്പിളിന് അനുഭവ പരിചയമില്ല. എന്നാൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്താൻ ആപ്പിൾ ബാങ്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.